അഞ്ച്‌ ഒട്ടകത്തിന്‌ ഒരു ഒരാട്‌ എന്ന തോതിലാണ്‌ സകാത്ത്‌.അഞ്ചില്‍ കുറഞ്ഞ ഒട്ടകങ്ങളുടെ ഉടമ സകാത്ത്‌ നല്‍കേണ്ടതില്ല.ഗോക്കളുടെ സകാത്ത്‌ 30 എണ്ണത്തിന്‌ ഒന്ന്‌ എന്ന തോതിലാണ്‌.30ല്‍കുറഞ്ഞാല്‍ സകാത്ത്‌ വേണ്ട.ആടിന്റെ സകാത്ത്‌ ബാധകമാകുന്ന പരിധി 40 ആണ്‌.40 ആട്‌ തികഞ്ഞാല്‍ ഒരാട്‌ സകാത്ത്‌ നല്‍കണം.കാലികളെല്ലാം നിശ്ചിത എണ്ണം ഒരു വര്‍ഷക്കാലം തുടര്‍ച്ചയായി ഉടമയുടെ കൈവശം ഇരുന്നിട്ടുണ്ടെങ്കിലേ സകാത്ത്‌ കൊടുക്കേണ്ടതുള്ളു.മുകളില്‍ പറഞ്ഞതല്ലാത്ത മൃഗങ്ങളെ വ്യാപാരാടിസ്ഥാനത്തില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അവ കച്ചവട സകാത്തിനു വിധേയമായിരിക്കും.അതല്ലാതെ കൗതുകത്തിനുവേണ്ടിയോ സ്വന്തം ഉപയോഗത്തിനുവേണ്ടിയോ വളര്‍ത്തപ്പെടുന്ന ജന്തുക്കള്‍ക്ക്‌ സകാത്ത്‌ ഇല്ല.സ്വര്‍ണം,വെള്ളി,കറന്‍സി എന്നിവയുടെ സകാത്ത്‌ വിഹിതം 2.5ശതമാനമാകുന്നു.സ്വര്‍ണത്തെ സംബന്ധിച്ചേടത്തോളം 85 ഗ്രാമും വെള്ളിക്ക്‌ 595 ഗ്രാമുമാണ്‌ സകാത്ത്‌ ബാധകമാകുന്ന പരിധി.അതില്‍ കുറഞ്ഞതിന്‌ സകാത്തില്ല.85 ഗ്രാം സ്വര്‍ണത്തിന്റെ വിലയ്‌ക്കുള്ള പണത്തിന്റെ ഉടമകള്‍ക്കും സകാത്ത്‌ ബാധകമാണ്‌.ഇത്രയും സ്വര്‍ണം അല്ലെങ്കില്‍ തുക സൂക്ഷിക്കുന്നവര്‍ക്ക്‌ വര്‍ഷാന്തം സകാത്ത്‌ കൊടുക്കണം.കച്ചവടത്തിനും സകാത്ത്‌ കണക്കാക്കേണ്ടത്‌ വാര്‍ഷികാടിസ്ഥാനത്തിലാക്കുന്നു.കച്ചവടം തുടങ്ങി വര്‍ഷം തികഞ്ഞല്‍ മൂലധനവും ലാഭവും ചേര്‍ന്നാല്‍ 85 ഗ്രാം സ്വര്‍ണത്തിന്റെ മൂല്യമോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ 2.5 ശതമാനം
 
സകാത്തുകൊടുക്കണം.ശമ്പളം,ഡോക്ടര്‍മാരുടെയും,എഞ്ചിനീയര്‍മാരുടെയും കലാസാഹിത്യകാരന്മരുടെയും വരുമാനം എന്നിവ എപ്പോള്‍ മേല്‍പറഞ്ഞമൂല്യം തികയുന്നുവോ അപ്പോള്‍ സകാത്ത്‌ കൊടുത്തിരിക്കണം.തന്നാണ്ടിനുശേഷം അത്‌ സൂക്ഷിച്ചുവെക്കുന്നവെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വാര്‍ഷിക സകാത്ത്‌ നല്‍ക്കണം.ഇതാണ്‌ സകാത്തിന്റെ സാമാന്യരൂപം.