ഖുര്‍ആനിക ജീവിതം:

 

 

സാധാരണ ചോദ്യങ്ങളും മറുപടികളും

I - വിശ്വാസ കാര്യങ്ങള്‍: ഖുര്‍ആനിക ജീവിത വ്യവസ്ഥയില്‍ വിശ്വാസവും കര്‍മ്മവും തുല്യ പ്രധാന്യമുള്ള കാര്യങ്ങളാണ്. വിശ്വാസവും അനുഷ്ഠാനവും എല്ലാവിധ തകരാറുകളില്‍നിന്നും സുരക്ഷിതവും ശുദ്ധവുമായിരിക്കണം.
ആറെണ്ണമാണ് അടിസ്ഥാന വിശ്വാസകാര്യങ്ങള്‍ . (1)അല്ലാഹുവിലും (2)അവന്റെ മലക്കുകളിലും (3)അവന്റെ ഗ്രന്ഥങ്ങളിലും (4)അവന്റെ ദൂതന്മാരിലും (5)മരണാനന്തര ജീവിതത്തിലും (6)നന്മ-തിന്മകള്‍ നിര്‍ണിതമാണെന്നതിലും വിശ്വസിക്കുക. ....... കൂടുതല്‍
 
II അനുഷ്ഠാനങ്ങള്‍ : ഖുര്‍ആനിക ജീവിതവ്യവസ്ഥ - അനുഷ്ഠാനങ്ങള്‍(പഞ്ചസ്തംഭങ്ങള്‍): അഞ്ച്‌ കാര്യങ്ങാളാണ്‌ ഖുര്‍ആനില്‍ നിര്‍ബന്ധ അനുഷ്ഠാനങ്ങളായി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌.
ഒന്ന് : സാക്ഷ്യം - വിശ്വാസ പ്രഖ്യാപനം : ഏകനായ ദൈവത്തെയും അവന്റെ പ്രവാചകനെയും അംഗീകരിച്ച്‌ സാക്ഷ്യം വഹിക്കല്‍ (ഏകദൈവമല്ലതെ മറ്റൊരു ദൈവമില്ലെന്നും അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ (സ.അ) ദൈവത്തിന്റെ ദൂതനും പ്രവാചകനുമാണെന്നും ഞാന്‍ ഹൃദയപൂര്‍വ്വം സാക്ഷ്യം വഹിക്കുന്നു എന്ന സമ്മതപ്രഖ്യാപനം)
രണ്ട് ‌: നമസ്കാരങ്ങള്‍ - ദിവസത്തില്‍ അഞ്ച്‌ നിര്‍ബന്ധ നമസ്കാരങ്ങള്‍ - ഖുര്‍ആനിങ്ക ജീവിതക്രമത്തില്‍ നിര്‍ബ്ബന്ധമായും നിര്‍വ്വഹിച്ചിരിക്കേണ്ട നമസ്കാരങ്ങള്‍.
മൂന്ന് : സകാത്ത്‌ - ദരിദ്രരുടെ അവകാശം - അഥവാ ദാനധര്‍മം ചെയ്യല്‍
നാല് ‌: റമദാനിലെ വ്രതം - മനുഷ്യര്‍ക്കാകമാനം മാര്‍ഗ്ഗദര്‍ശകമായി ഖുര്‍ആന്‍ അവതരിച്ച മാസമായ റമദാനില്‍ വ്രതം അനുഷ്ടിക്കല്‍
അഞ്ച് ‌: തീര്‍ത്ഥാടനം (ഹജ്ജ്‌):സാധിക്കുമെങ്കില്‍ ജീവിതത്തിലൊരിക്കല്‍ ഹജ്ജ്‌ നിര്‍വഹിക്കല്‍. ..... കൂടുതല്‍
ഖുര്‍ആനിക ജീവിതം: ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദിന്റെ(സ.അ) ജീവിതചര്യയുമാണ്‌ ഒരു ഏകദൈവ വിശ്വാസിയുടെ ജീവിത പ്രമാണം.
പ്രവാചക ജീവിതം: ഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദിലൂടെ അവതീര്‍ണമായതിനാല്‍ അദ്ദേഹം തന്നെ അത്‌ ലോകത്തിന്‌ വിശദീകരിച്ച്‌ കൊടുത്തു. ജീവിച്ച്‌ കാണിക്കുകയും ജനത്തെ സംസ്കരിക്കുകയും ചെയ്തു.... പ്രവാചക ചര്യയെപ്പറ്റി കൂടുതല്‍
 
പ്രവാചക വചനങ്ങള്‍(തിരുമൊഴികള്‍) : ഏകദൈവവിശ്വാസിയായി ജീവിതം നയിക്കാന്‍ അനിവാര്യമായും പാലിച്ചിരിക്കേണ്ട ഒരുപാട്‌ കാര്യങ്ങള്‍ പ്രവാചകന്‍ മുഹമ്മദ്‌(സ.അ) ലോകത്തിന്‌ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്‌. ജീവിതത്തില്‍ പാലിക്കേണ്ട വിശ്വാസ-അനുഷ്ഠാന കാര്യങ്ങളാണവ. പല വിഷയങ്ങളിലായി ലക്ഷക്കണക്കിന്‌ തിരുമൊഴികളുണ്ട്‌....അവയില്‍ ചിലത്‌
മനുഷ്യന്‍ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാണ്‌. വിശേഷബുദ്ധിയും ചിന്താശക്തിയും വിവേചനാധികാരവും കൊണ്ട്‌ അനുഗ്രഹീതനാണവന്‍. ആ നിലക്ക്‌ പ്രപഞ്ചത്തിലെ മറ്റു സൃഷ്ടികള്‍ക്ക്‌ നിശ്ചയിച്ചു കൊടുക്കാത്ത ഒരു വ്യവസ്ഥ കൂടി ദൈവം അവന്‌ നിശ്ചയിച്ചു. പക്ഷേ, പ്രകൃതിനിയമം പോലെയല്ല അത്‌. അതംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനും ഒരുപോലെ മനുഷ്യന്‌ സ്വാതന്ത്ര്യമുണ്ട്‌. പരീക്ഷയില്‍ തെറ്റും ശരിയും എഴുതാന്‍ ഒരു കുട്ടിക്കുള്ള സ്വാതന്ത്ര്യം പോലെയാണത്‌ എന്നു മാത്രം...
ഖുര്‍ആനിക ജീവിത വ്യവസ്ഥ: പ്രപഞ്ച സ്രഷ്ടാവ്‌ മാനവതക്കായി തൃപ്തിപ്പെട്ട്‌ നല്‍കിയ സമ്പൂര്‍ണ്ണ ദിവ്യാനുഗ്രഹം: കൂടുതല്‍