കഥ പറയും മുന്‍പേ.. കുട്ടികളേ, നാം ഒരുപാട്‌ കഥകള്‍ കേട്ടവരാണ്‌. എന്നാലും കഥകള്‍ കേള്‍ക്കാന്‍ നമുക്ക്‌ ഇഷ്ടമാണ്‌. കാരണം കഥകളില്‍ പലതും നമുക്ക്‌ നല്ലതായി തോന്നാറുണ്ട്‌ എന്നത്‌ തന്നെ. എല്ലാ നല്ല കാര്യവും അങ്ങനെയാണ്‌. നല്ലതിനെ ആരും ഇഷ്ടപ്പെടും. നല്ല ആളുകളെയും അങ്ങനെയാണ്‌. അവരെ എല്ലാവരും ഇഷ്ടപ്പെടും. എല്ലാ നല്ല കഥകളും നമ്മെ നല്ലത്‌ പഠിപ്പിക്കുന്നുണ്ട്‌. ഗുരുനാഥന്മാരെപ്പോലെയാണത്‌. ഗുരുനാഥന്മാര്‍ നമ്മെ നല്ല മനുഷ്യരാക്കും. അതുപോലെ നല്ല കഥകളും നമ്മെ നല്ലവരാക്കും. നമ്മള്‍ നല്ലവരായാല്‍ എല്ലാവരും നമ്മെ ഇഷ്ടപ്പെടും. അതിനാല്‍ നല്ല കഥകള്‍ വായിക്കുവാന്‍ നാം സമയം കണ്ടെത്തുക. ഇവിടെയിതാ നിങ്ങള്‍ക്കായി ഏതാനും ചെറു കഥകള്‍.

 

അനുബന്ധമായവ