ഗ്രന്ഥങ്ങള്‍
വിശുദ്ധ വേദങ്ങളിലുള്ള വിശ്വാസം
വിശ്വാസ കാര്യങ്ങളില്‍ പെട്ടതാണ് വിശുദ്ധ വേദങ്ങളിലുള്ള വിശ്വാസം. പ്രവാചകന്മാര്‍ മുഖേനയാണ് മനുഷ്യര്‍ക്കയി വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ളത്. കാലഘട്ടത്തിനനുസൃതമായ നിയമ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സാരാംശത്തില്‍ പ്രവാചകന്മാര്‍ വഴി മനുഷ്യര്‍ക്ക് ലഭിച്ച വേദഗ്രന്ഥങ്ങളെല്ലാം ഒരേ അധ്യാപനങ്ങളാണ് ഉള്‍ക്കൊള്ളുന്നത്. അതായത് സൃഷ്ടാവും മനുഷ്യരും തമ്മിലുള്ള ബന്ധം, അ ബന്ധത്തിന്റെ കര്‍മ-ചിന്താ രീതി, മനുഷ്യന്‍ ആരാണ്, അവന്റെ ജീവിത യാഥാര്‍ഥ്യം എന്താണ്, മനുഷ്യന്‍ ജീവിക്കേണ്ടത് എങ്ങനെ തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എല്ലാ വേദഗ്രന്ഥങ്ങളിലെയും പ്രമേയം.
ഒരു വിശ്വാസിക്ക് ഈ മുഴുവന്‍ ഗ്രന്ഥങ്ങളിലും വിശ്വസിക്കല്‍ അനിവാര്യമാണ്. ഏകദൈവത്തെപ്പറ്റിയും അവന്റെ പ്രവാചകന്മാരെപ്പറ്റിയും പരലോകത്തെപ്പറ്റിയും അവിടെ മോക്ഷം ലഭിക്കനുള്ള വഴിയെപ്പറ്റിയും വേദഗ്രന്ഥങ്ങള്‍ പറഞ്ഞു തരുന്നു. വിശുദ്ധ ഖുര്‍ ആനില്‍ പരാമര്‍ശിച്ചിട്ടുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍:
* ഇബ്രാഹിം (എബ്രഹാം) നബിയുടെ ഏഡ്: ഇന്ന് ഇതിന്റെ കോപ്പിയോ അധ്യായങ്ങളോ ലഭ്യമല്ല.
* തൗറാത്ത് (തോറ): മൂസാ (മോസസ്)നബിക്ക് അവതരിച്ച ഗ്രന്ഥം. ബൈബിള്‍ പഴയ നിയമമാണിത്.
* സബൂര്‍ : ദാവൂദ് (ദവീദ്) നബിക്ക് അവതരിച്ച് ഗ്രന്ഥം. ഇന്ന് ബൈബിള്‍ പഴയ നിയമത്തില്‍ അടങ്ങിയിരിക്കുന്നു.
*ഇഞ്ചീല്‍: ഈസാ (യേശു ക്രിസ്തു) നബിക്ക് അവതരിച്ച ഗ്രന്ഥം. ഇന്ന് ബൈബിള്‍ പുതിയ നിയമം എന്നറിയപ്പെടുന്നു.
ഫുര്‍ഖാന്‍ (ഖുര്‍ ആന്‍): മുഹമ്മദ് നബിക്ക് അവതരിച്ചത്. ഖുര്‍ ആന്‍ മുഴു ലോകത്തിനും എല്ലാ കാലത്തേക്കുമായി അവതരിച്ച അവസാനത്തേതും അന്ത്യവുമായ ദിവ്യഗ്രന്ഥം. അത് ഏതെങ്കിലും ഒരു സമുദായത്തിനു വേണ്ടി നല്‍കപ്പെട്ടതല്ല. മറിച്ച് മുഴുവന്‍ മനുഷ്യര്‍ക്കായ് നല്‍കപ്പെട്ടതാണ്. ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകളും കാലപരിധികളും അതിന് ബാധകമല്ല. മനുഷ്യ മോചനമാണ് അതിന്റെ പ്രമേയം.