മനുഷ്യന്‍ വിശ്വസിക്കേണ്ട അടിസ്ഥാനപരമായ ഒരു കാര്യമാണ്‌ നന്മയും തിന്മയും നിര്‍ണിതമാണെന്ന കാര്യം- അഥവാ വിധിയിലുള്ള വിശ്വാസം. ലോകത്ത്‌ എന്തെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നു, എന്തെല്ലാം ഉണ്ടായിക്കഴിഞ്ഞു, ഇനി എന്തെല്ലാം ഉണ്ടാകും, അതൊക്കെയും സര്‍വശക്തനായ പ്രപഞ്ചനാഥന്റെ മുന്‍കൂട്ടിയുള്ള അറിവും തീരുമാനവും അനുസരിച്ചാകുന്നു. ആരെല്ലാം എന്തെല്ലാം അനുഭവിചു, അനുഭവിക്കുന്നുണ്ട്‌, ഇനി അനുഭവിക്കാനുണ്ട്‌ എന്നിവയെല്ലാം സ്രഷ്ടാവിന്റെ അറിവും തീരുമാനവും അനുസരിച്ചുള്ളത്‌ തന്നെയാണ്‌. അവന്‍ ഇഛിക്കുന്നത്‌ മാത്രമേ ലോകത്ത്‌ സംഭവിക്കുന്നുള്ളു. ... അവന്റെ തീരുമാനങ്ങള്‍ക്കപ്പുറം ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. അവന്‍ ഇഛിചു നല്‍കിയത്‌ അനുഭവിക്കുവാനേ മനുഷ്യന്‌ സാധിക്കുകയുള്ളൂ. അതിനപ്പുറമുള്ളത്‌ മനുഷ്യന്‌ അപ്രാപ്യം. ഇതാണ്‌ വിധിവിശ്വാസത്തിന്റെ രത്നച്ചുരുക്കം.