'വഴി' വെബിലേക്ക്‌ സ്വാഗതം:

സരണിയുടെ സ്വര്‍ണ വീണയില്‍ നിന്ന് സ്വരാര്‍ദ്ര മഞ്ജരി വിടര്‍ത്തുന്ന സപര്യ. ഈ 'വഴി' മോക്ഷകവാടത്തിലേക്ക്‌ നീളുന്നു. മാനവികതയുടെ അഹംബോധങ്ങളിലേക്ക്‌, ശാന്തിയുടെ സ്നാനഘട്ടങ്ങളിലേക്ക്‌, നിത്യതയുടെ നിറ‍മുക്തിയിലേക്ക്‌ ഈ ''വഴി'' തെളിഞ്ഞു കിടക്കുന്നു.

ആത്മീയതയുടെ പ്രജ്ഞക്ക്‌ തെളിച്ചമേകാന്‍ ഈ'വഴി' . വിശ്വഗതി തിരുത്തിയ വിശ്വാസ പ്രമാണത്തിന്റെ ദിവ്യമായ വെളിപാടുകള്‍ ഈ'വഴി' യില്‍ പൂമരങ്ങള്‍ തണല്‍ പരത്തുന്നു. കാലം ഇവിടെ ഇടമുറിയതെ സ്പന്ദിക്കുന്നു.

ജന്മാന്തരങ്ങളുടെ വ്യാളീമുഖങ്ങളെ സുധീരം അഭിമുഖീകരിക്കാന്‍ തിരുമൊഴികളുടെ ചാന്ദ്രശോഭ ഈ 'വഴി' ക്ക്‌ തിളക്കമേറ്റുന്നു. ഖുര്‍ആന്‍ ഗ്രീഷ്മസൂര്യന്മാരുടെ അഗ്നിദീപ്തി പോലെ ഈ പാതയില്‍ പ്രകാശധൂളിയാകുന്നു.

വാനഭൂവനങ്ങളെയും ചരാചരങ്ങളെയും മടക്കി വിളിക്കും വരെ, ഐഹികതൃഷ്ണകളൊടുങ്ങും വരെ, അവസനയാത്രക്ക്‌ മനസ്സിനെയും വപുസ്സിനെയും സജ്ജമാക്കാന്‍ ഈ'വഴി' യില്‍ ദിവ്യദൂതുണ്ട്‌... ........

അറിയായ്മയുടെ പാഴ്‌മൊഴികളല്ല ഇത്‌. ഖുര്‍ആനിലെ താരകങ്ങള്‍ ഈ 'വഴി' യുടെ ദിശ നിര്‍ണ്ണയിക്കുന്നു.തിരുസൂക്തങ്ങള്‍ ഈ 'വഴി' യിലെ ജ്യോതിര്‍ഗോളങ്ങളാകുന്നു.

സമുദ്രവും ആകാശവും കറുത്തിരുളുമ്പോള്‍ , ഈ ദ്വീപില്‍ ദിക്കറ്റ്‌ നട്ടം തിരിയുന്നവര്‍ക്ക്‌ യാനപാത്രത്തിന്റെ നങ്കൂരമുയര്‍ത്തി ഒരു നാവികനെപ്പോലെ രക്ഷയുടെ വിജയധ്വജം കൈമാറാന്‍ ഈ 'വഴി' യില്‍ മൊഴിമുത്തുകളുണ്ട്‌.

തമസ്സിന്റെ കോബ്‌ വെബുകള്‍ കീറി, തൂവെളിച്ചത്തിന്റെ വെണ്മിനാരങ്ങളിലേക്ക്‌ നിറകണ്‍ പാര്‍ക്കാന്‍ ഒരാളുടെയെങ്കിലും മൗസില്‍ വിരലമര്‍ന്നാല്‍ ........... 'വഴി' വെബിന്റെ അര്‍ത്ഥം സാര്‍ഥകമായി ........... Muzafer....