അറബി സ്വരങ്ങൾ
1- ഹൃസ്വ സ്വരങ്ങൾ:
അറബി ഭാഷയിൽ അ , ഇ , ഉ, അ് എന്നീ നാല് ഹ്രസ്വമായ സ്വരങ്ങളാണുള്ളത് .
|
അറബി അക്ഷരങ്ങളുടെ കൂടെ ഹൃസ്വ സ്വരങ്ങൾ ചേർക്കുന്ന വിധവും അവയുടെ ഏകദേശ ഉച്ചാരണവുമാണ് ചുവടെ. ശരിയായ ഉച്ചാരണത്തിന് മുൻപേജിൽ കൊടുത്തിട്ടുള്ള അക്ഷരങ്ങളുടെ ശബ്ദം വ്യക്തമായി മനസ്സിലാകുന്നത് നന്നായിരിക്കും. |
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
2- സ്വരങ്ങൾ ദീർഘിപ്പിക്കുന്ന വിധം :
ദീര്‍ഘമായി ഉപയോഗിക്കേണ്ടിടത്ത് ﺍ و ﻱ എന്നീ അക്ഷരങ്ങൾ കൂട്ടിച്ചേർക്കും. ഇതിന് പുറമെ ى എന്ന അക്ഷരവും ا എന്ന അക്ഷരവും കൂട്ടിച്ചേർത്തും (ىٰ) ഉപയോഗിക്കുന്നു.
ഉദാഹരണങ്ങൾ :
ا | و | ي | ىٰ |
ا + ا = آ ആ |
ب+و = بو ബൂ |
ت+ي = تي തീ |
أَقْصَىٰ അഖ്‌സ്സാ |
ب+ا = بَا ബാ |
ت+و = تو തൂ |
ب+ي = بي ബീ |
يُسْرَىٰ യുസ്‌റാ |
ت+ا = تَا താ |
ث+و = ثو ഥൂ |
ث+ي = ثي ഥീ |
كبرىٰ കുബ്റാ |
|
3- ഇരട്ട സ്വരങ്ങൾ:
ഇരട്ട സ്വരങ്ങൾ ഉപയോഗിക്കുമ്പോൾ ' അൻ, ഇൻ, ഉൻ ' (തൻവീൻ) എന്നീ ശബ്ദങ്ങൾ വരും. ഇവ മൂന്ന് രൂപത്തിലാണുള്ളത്. ഉദാഹരണം:
دً ദൻ (ദ+അൻ) |
دٍ ദിൻ (ദി+അൻ) |
دٌ ദുൻ (ദു+അൻ) |
മേൽ കൊടുത്തതിൽ ആദ്യത്തിലുള്ളതിന്റെ (അൻ) കൂടെ 'അലിഫ്' (ا) എന്ന അക്ഷരവും കൂടി ചേർക്കൽ നിർബന്ധമാണ്. ഉദാഹരണം:
دًا ദൻ |
بًا ബൻ |
تًا തൻ |
|
4- കൂട്ടക്ഷരങ്ങൾ:
കൂട്ടക്ഷരമായി ഉപയോഗിക്കേണ്ടിടത്ത് ﹼ എന്ന ചിഹ്നം കൂട്ടിച്ചേർക്കും. ഉദാഹരണം:
بَّ ബ്ബ |
بِّ ബ്ബി |
بُّ ബ്ബു |
بّْ ബ്ബ് |
|
5- همزة - ഹംസ (ء):
ഹംസ (ء) എന്ന അക്ഷരം അറബി ഭാഷയിലെ 28 അക്ഷരങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല. ശ്വാസം നിർത്തിക്കൊണ്ട് പുറപ്പെടുവിക്കുന്ന ശബ്ദത്തിൽപ്പെട്ടതാണ് ഇത്(ء) .
ഹംസ (ء) എന്ന അക്ഷരത്തിന്റെ രൂപങ്ങൾ :
ء | ٱ | ٶ | ئ | أ | إ |
ഹംസ ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങൾ:
a.സ്വരങ്ങളോടൊപ്പം ശബ്ദത്തോട് കൂടി:
ءَ അ |
ءِ ഇ |
ءُ ഉ |
ءْ അ് |
ءً അൻ |
ءٍ ഇൻ |
ءٌ ഉൻ |
--- |
b. സ്വതന്ത്രമായി |
c. മറ്റു അക്ഷരങ്ങളോടൊപ്പം ശബ്ദത്തോട് കൂടി |
d. അലിഫ് എന്ന അക്ഷരത്തോടൊപ്പം (ഉച്ചരിക്കാം ഉച്ചരിക്കാതെയുമിരിക്കാം) |
ء |
إ أ ئ ٶ |
ٱ |
മറ്റു അക്ഷരങ്ങളോടും സ്വരങ്ങളോടും ചേരുന്നതിനനുസരിച്ച് ഉച്ചാരണം മാറിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങൾ:
അവസാനത്തിൽ |
തുടക്കത്തിലും ഇടയിലും |
അലിഫ് എന്ന അക്ഷരത്തോടൊപ്പം (ഉച്ചരിക്കാം ഉച്ചരിക്കാതെയുമിരിക്കാം) |
جَاءَ ജാഅ |
أَحَدٌ അഹദ് |
ഉച്ചരിക്കാതെ |
السَّمَاءِ അസ് സമാഅ് |
رَأَيْتَ റഅയ് ത |
هُوَ ابْن - ابْنُ (ഹുവ ബ് ന് ) -ബ് ന് |
الشِّتَاءِ അശ്ശിതാഇ |
شَانِئَكَ ശാനിഅക |
ഉച്ചരിച്ചുകൊണ്ട് |
غُثَاءً |
إِذَا ഇദാ |
هُوَ ابْن - ابْنُ അ്ബ് ന്-(ഹുവ അ്ബ് ന് ) |
|
6- ഖുർ ആൻ പാരായണ നിയമത്തിലെ അടയാളങ്ങൾ :
|
ഖുർആനിൽ ഈ അടയാളം കാണിക്കുന്ന ഭാഗം നിർത്തി പാരായണം ചെയ്യൽ നിർബ്ബന്ധമാണ് |
|
ഖുർആനിൽ ഈ അടയാളം കാണിക്കുന്ന ഭാഗം നിർത്താതെ പാരായണം ചെയ്യലാണ് ഉത്തമം . എന്നാൽ നിർത്തി പാരായണം ചെയ്യൽ അനുവദനീയമാണ് |
|
ഖുർആനിൽ ഈ അടയാളം കാണിക്കുന്ന ഭാഗം നിർത്തി പാരായണം ചെയ്യൽ അനുവദനീയമാണ്. |
|
ഖുർആനിൽ ഈ അടയാളം കാണിക്കുന്ന ഭാഗം നിർത്തി പാരായണം ചെയ്യാൻ പാടില്ല |
|
ഖുർആനിൽ ഈ അടയാളം കാണിക്കുന്ന ഭാഗം നിർത്തി പാരായണം ചെയ്യലാണ് ഉത്തമം . |
|
ഖുർആനിൽ ഈ അടയാളം കാണിക്കുന്ന ഭാഗം ശ്വാസം വിടാതെ അല്‌പം നിർത്തി പാരായണം ചെയ്യാം. |
![]() |
ഖുർആനിൽ ഈ അടയാളം കാണിക്കുന്ന ഭാഗത്തിനിടയിൽ ഏതെങ്കിലും ഒരറ്റത്ത് മാത്രം നിർത്തി പാരായണം ചെയ്യാം |
| ഖുർആനിൽ ഈ അടയാളം കാണിക്കുന്ന ഭാഗം നിർത്തൽ നിർബ്ബന്ധമാണ് - വാക്യത്തിന്റെ (ആയത്തിൻ്റെ ) അവസാനമാണിവിടെ. |
![]() |
ഖുർആനിൽ ഈ അടയാളം കാണിക്കുന്ന ഭാഗത്തു എത്തിക്കഴിഞ്ഞാൽ സുജൂദ് ചെയ്യണം. |
۞ |
114 അദ്ധ്യായങ്ങളടങ്ങുന്ന ഖുർആൻ 30 ഭാഗങ്ങളായി (ജുസുഅ്) തിരിച്ചിരിക്കുന്നു. ഓരോ ജുസുഅ് രണ്ടായി തിരിച്ചിരിക്കുന്നു . അതിനെ ഹിസ്ബ് എന്ന് അറിയപ്പെടുന്നു. അങ്ങനെ മൊത്തം 60 ഹിസ്‌ബുകളാണ് ഖുർആനിൽ ഉള്ളത് . ഖുർആനിൽ ഒരു ഹിസ്ബിന്റെ നാലിലൊന്നിന്റെ തുടക്കത്തിലാണ് ഈ അടയാളം കാണുക. |