Vazhionline-Logo.png

 

സകാത്ത്‌ (ദരിദ്രന്റെ അവകാശം)  

 

ഖുര്‍ആനിക ജീവിതവ്യവസ്ഥപ്രകാരമുള്ള അഞ്ച്‌ അനുഷ്ടനങ്ങളില്‍ ഒന്നാണ്‌ സകാത്ത്‌ (ദരിദ്രന്റെ അവകാശം. സകാത്തിന്റെ വിവിധ വശങ്ങളെ പരിചയപ്പെടുത്തുകയാണ്‌ ഈ പംക്തിയില്‍

 

സകാത്ത്‌ കണക്കാക്കുന്ന വിധം  

 

സകാത്ത്‌ കണക്കാക്കുന്ന വിധം: സകാത്ത്‌ കണക്കാക്കുന്നതിനു സഹായകമായ ചാര്‍ട്ട്‌. 

ഇവിടെ ക്ലിക്ക്‌ ചെയ്യുക

 

സകാത്ത്‌-ലഘുപരിചയം  

 

വിശക്കുന്നവന്‍ മോഷ‍്ടിച്ചാല്‍ അതിനെന്താ പേര്?  മോഷ‍ണം തന്നെ.

അതിൻ്റെ വിധിയോ?  വിധിക്കാന്‍ വരട്ടെ. അതിനു മുമ്പ് രണ്ട് വാക്ക്.

ഏറെ ദയനീയമാണ് ദാരിദ്ര്യം. നീതിയും ധര്‍മവും നിരാകരിക്കാന്‍ വരെ മനുഷ‍്യനെയത് ധൃഷ‍്ടനാക്കിയേ)ക്കാം. ദൈവികനീതിയുടെയും പരീക്ഷണത്തിൻ്റെയും ഭാഗമാണ് ദാരിദ്ര്യവും ആഢ്യതയും. നാളെ ആര്‍ക്കും വരാവുന്ന സ്ഥായിയല്ലാത്ത ഭാഗധേയം.

നമ്മുടെ നാട് ഏതൊ)ക്കെ നിലയില്‍ എത്രയൊ)ക്കെ പുരോഗമിച്ചാലും മാറാത്തതാണ് ദാരിദ്ര്യം. വ്യവസ്ഥിതിക്കുമുണ്ട് അതില്‍ നല്ല പ(ങ്ക്. ഒരു സമൂഹത്തെ പഠനവിധേയമാ)ക്കിയാല്‍ കുറച്ച് ധനാഢ്യരും കുറച്ചധികം മധ്യനിരക്കാരും ബാ)ക്കി ദരിദ്രരുമാണുണ്ടാവുക. ആരാണങ്ങനെ സംവിധാനിച്ചത്? ഈ അനുപാതത്തിൻ്റെ യുക്തിയെന്താണ്?

ദൈവികയുക്തിയെയും സംവിധാനത്തെയും നാം ചോദ്യം ചെയ്യേണ്ട. പകരം അവന്‍ അതെപ്പറ്റി പറഞ്ഞ ചില പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുക.

ദാരിദ്ര്യം വെച്ചുപൊറുപ്പിക്കണമെന്ന് ദൈവികവ്യവസ്ഥ അഭിലഷ‍ിക്കുന്നില്ല. അത് മാറണമെന്നും മാറ്റണമെന്നു മാണ് അതിൻ്റെ നിര്‍ദ്ദേശം. അതിനായി കാര്യക്ഷമമായ പല പരിപാടികളും മുനഷ‍്യൻ്റെ മുമ്പിൽ അതവതരിപ്പിക്കുകയുണ്ടായി. അതില്‍ പ്രധാനമാണ് നിര്‍ബന്ധ ദാനധര്‍മം.

ധനാര്‍ത്തി മനുഷ‍്യനെ കുറ്റകരമായ നിലപാടുകളില്‍ കൊണ്ടെത്തിക്കും. അഹിതമായ സഋാദ്യത്തിന് അത് നിര്‍ബന്ധിക്കും. അത്തരക്കാര്‍ ചിലപ്പോള്‍ ദാരിദ്ര്യത്തോട് അവജ്ഞയും കാണിച്ചേക്കാം. അവക്കുള്ള ശക്തമായ പ്രതിവിധി കൂടിയാണ് ദാനധര്‍മം.

ധനം ദൈവികദാനമാണ്. അത് നമ്മുടെ സ്വന്തമല്ല. സമൂഹം കഷ‍്ടപ്പെടുമ്പോള്‍ അത് കെട്ടിപ്പൂട്ടിവെക്കുന്നത് കുറ്റമാണ്. അതിനാല്‍ ദൈവികവ്യവസ്ഥ ധനാഢ്യര്‍ക്ക് സകാത്ത് നിര്‍ബന്ധമാക്കിക്കൊണ്ട് ദാരിദ്ര്യനിര്‍മാര്‍ ജനത്തിന് അടിത്തറയിട്ടു. ദൈവികവ്യവസ്ഥയുടെ ശക്തമായ മാനുഷ‍ികപ്രതിബദ്ധയാണത്. അതില്‍നിന്ന് ദരിദ്രനെ അവൻ്റെറ ആവശ്യങ്ങളില്‍ ധന്യനാക്കണം, അഗതിക്ക് ഗതിയൊരു)ക്കണം, അതിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൈതാങ്ങാകണം, സ്രഷ‍്ടാവിനോടടു)ക്കുന്ന ഹൃദയങ്ങള്‍ക്ക് പ്രോത്സാഹനമാകണം, അടിമ)ക്ക് വിമോചനമേകണം,കടബാധിതന് കരകയറ്റമേകണം, യാത്രക്കാരന് പാഥേയമേകണം.

കാരണം, രണ്ട് പ്രതിബദ്ധതകളാണ് മനുഷ‍്യര്‍ക്കുള്ളത്. ഒന്ന് ദൈവത്തോട്. നമസ്കാരം അതിനെ പ്രതിനിധീകരി)ക്കുന്നു. രണ്ടാമത്തേത്സ ഹജീവികളോടുള്ള പ്രതിബദ്ധത. ദാനധര്‍മം അതിനെ പ്രതിനിധീകരി)ക്കുന്നു. അവ രണ്ടും ഒരു പോലെ നിര്‍വഹിക്കുന്നവന്‍ മാത്രമേ യഥാര്‍ഥ ഏകദൈവവിശ്വാസിയാവുകയുള്ളൂ. റമദാനില്‍ അതിന് പ്രതേ്യക പുണ്യവും പ്രതിഫലവും ദൈവം നിശ്ചയിച്ചിട്ടുണ്ട്.

സകാത്തിലൂടെ ദാരിദ്ര്യത്തിൻ്റെ സാഹചര്യം മാറണം. അതില്ലാതെ വിശക്കുന്നവന്‍ മോഷ‍്ടിച്ചാല്‍ അവനെ എങ്ങനെ കുറ്റം പറയും? അവനെതിരെ എങ്ങനെ വിധിക്കും?

 

സകാത്തിന്റെ രൂപങ്ങള്‍  

സകാത്ത്‌ നല്‍കേണ്ടത്‌ എന്തിനെല്ലാം. ആര്‍ക്ക്‌ നല്‍കണം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള ലഘു വിശദീകരണം :

സക്കാത്തിന്റെ സാമാന്യ രൂപം: 

കാര്‍ഷികോല്‍പന്നങ്ങള്‍ ജലസേചനം ചെയ്ത്‌ അധ്വാനിച്ച്‌ വിളയിക്കുന്നതാണെങ്കില്‍ അഞ്ച്ശതമാനവും,പ്രകൃത്യാ ജലസേചനം ചെയ്യപ്പെടുന്നതാണെങ്കില്‍ പത്തുശതമാനവുമാണ്‌ സകാത്ത്‌ വിഹിതം.വിളവ്‌ 300 സ്വാഅ്‌(ഏതാണ്ട്‌ 653 കിലോഗ്രാം) തികയുന്നതുവരെ സകാത്ത്‌ കൊടുക്കേണ്ടതില്ല.

അഞ്ച്‌ ഒട്ടകത്തിന്‌ ഒരു ഒരാട്‌ എന്ന തോതിലാണ്‌ സകാത്ത്‌.അഞ്ചില്‍ കുറഞ്ഞ ഒട്ടകങ്ങളുടെ ഉടമ സകാത്ത്‌ നല്‍കേണ്ടതില്ല.ഗോക്കളുടെ സകാത്ത്‌ 30 എണ്ണത്തിന്‌ ഒന്ന്‌ എന്ന തോതിലാണ്‌. 30ല്‍കുറഞ്ഞാല്‍ സകാത്ത്‌ വേണ്ട.ആടിന്റെ സകാത്ത്‌ ബാധകമാകുന്ന പരിധി 40 ആണ്‌. 40 ആട്‌ തികഞ്ഞാല്‍ ഒരാട്‌ സകാത്ത്‌ നല്‍കണം.കാലികളെല്ലാം നിശ്ചിത എണ്ണം ഒരു വര്‍ഷക്കാലം തുടര്‍ച്ചയായി ഉടമയുടെ കൈവശം ഇരുന്നിട്ടുണ്ടെങ്കിലേ സകാത്ത്‌ കൊടുക്കേണ്ടതുള്ളു. 

മുകളില്‍ പറഞ്ഞതല്ലാത്ത മൃഗങ്ങളെ വ്യാപാരാടിസ്ഥാനത്തില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അവ കച്ചവട സകാത്തിനു വിധേയമായിരിക്കും.അതല്ലാതെ കൗതുകത്തിനുവേണ്ടിയോ സ്വന്തം ഉപയോഗത്തിനുവേണ്ടിയോ വളര്‍ത്തപ്പെടുന്ന ജന്തുക്കള്‍ക്ക്‌ സകാത്ത്‌ ഇല്ല.സ്വര്‍ണം,വെള്ളി,കറന്‍സി എന്നിവയുടെ സകാത്ത്‌ വിഹിതം 2.5ശതമാനമാകുന്നു. സ്വര്‍ണത്തെ സംബന്ധിച്ചേടത്തോളം 85 ഗ്രാമും വെള്ളിക്ക്‌ 595 ഗ്രാമുമാണ്‌ സകാത്ത്‌ ബാധകമാകുന്ന പരിധി.അതില്‍ കുറഞ്ഞതിന്‌ സകാത്തില്ല.85 ഗ്രാം സ്വര്‍ണത്തിന്റെ വിലയ്‌ക്കുള്ള പണത്തിന്റെ ഉടമകള്‍ക്കും സകാത്ത്‌ ബാധകമാണ്‌. ഇത്രയും സ്വര്‍ണം അല്ലെങ്കില്‍ തുക സൂക്ഷിക്കുന്നവര്‍ക്ക്‌ വര്‍ഷാന്തം സകാത്ത്‌ കൊടുക്കണം.

കച്ചവടത്തിനും സകാത്ത്‌ കണക്കാക്കേണ്ടത്‌ വാര്‍ഷികാടിസ്ഥാനത്തിലാക്കുന്നു. കച്ചവടം തുടങ്ങി വര്‍ഷം തികഞ്ഞല്‍ മൂലധനവും ലാഭവും ചേര്‍ന്നാല്‍ 85 ഗ്രാം സ്വര്‍ണത്തിന്റെ മൂല്യമോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ 2.5 ശതമാനം സകാത്തുകൊടുക്കണം.

ശമ്പളം,ഡോക്ടര്‍മാരുടെയും,എഞ്ചിനീയര്‍മാരുടെയും കലാസാഹിത്യകാരന്മരുടെയും വരുമാനം എന്നിവ എപ്പോള്‍ മേല്‍പറഞ്ഞമൂല്യം തികയുന്നുവോ അപ്പോള്‍ സകാത്ത്‌ കൊടുത്തിരിക്കണം. തന്നാണ്ടിനുശേഷം അത്‌ സൂക്ഷിച്ചുവെക്കുന്നവെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വാര്‍ഷിക സകാത്ത്‌ നല്‍ക്കണം. ഇതാണ്‌ സകാത്തിന്റെ സാമാന്യരൂപം.

വഴി മൊബൈൽ ആപ്പുകൾ

vazhionline
quran parayanam
quran arabic learning
amma juzz

'വഴി' സോഷ്യൽ മീഡിയ

youtube
facebook
instagram

അറബിഭാഷ

ഖുര്‍ആന്‍ പഠനം

വിശ്വാസങ്ങള്‍

അനുഷ്ഠാനങ്ങള്‍

ജീവിത മാതൃക

ഹജ്ജ്-ഉംറ

ഖുര്‍ആനെപ്പറ്റി

പാരായണ നിയമങ്ങള്‍

ഖുർആൻ വിവർത്തനം

പ്രത്യേക പഠനങ്ങൾ

കുട്ടികളുടെ 'വഴി'

ഇ-ലൈബ്രറി