ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ് അറബിഭാഷ.
ലോകത്ത് 100 കോടിയിലധികം ജനങ്ങൾ അറബിഭാഷ വായിക്കുന്നുണ്ട്, പ്രധാനമായും ഖുർആൻ പാരായണം ചെയ്യേണ്ടതിന്, അവരിൽ ഭൂരിഭാഗത്തിനും അറബിഭാഷ മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽപ്പോലും.
എന്നാൽ, ഗൾഫ് രാജ്യങ്ങളിലടക്കമുള്ള മുപ്പതോളം രാജ്യങ്ങളിലായി ഏകദേശം നാൽപ്പത് കോടി ജനങ്ങളുടെ സംസാരഭാഷ അറബിയാണ്.
28 അക്ഷരങ്ങളാണ് അറബിഭാഷയിലുള്ളത്. അവയെല്ലാം തന്നെ വ്യഞ്‌ജനാക്ഷരങ്ങളാണ് (Consonents). സ്വരങ്ങൾ (Vowels) അറബി അക്ഷരങ്ങളിൽ ഉൾപ്പെടുന്നില്ല.
വലത്ത് നിന്ന് ഇടത്തോട്ടാണ് അറബി എഴുതുന്നതും വായിക്കുന്നതും. എന്നാൽ അച്ചടി ഭാഷ, എഴുത്ത് ഭാഷ എന്നിങ്ങനെയുള്ള വ്യത്യാസം അറബിയിലില്ല. അടിസ്ഥാനമായി ഒരൊറ്റ രീതി മാത്രമേ അറബിയിലുള്ളൂ.
Reviewed and Revised by:
Nazer K
(MA in Arabic Language & Literature, UGC NET)
Research scholar, Dept. of Arabic, University of Calicut.
ഇതിൽ കൊടുത്തിട്ടുള്ള പാഠങ്ങളും മറ്റും തയാറാക്കുമ്പോൾ അവ കുറ്റമറ്റതാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും വല്ല തെറ്റുകളും ശ്രദ്ധയിൽപ്പെടുന്ന പക്ഷം അത് ഞങ്ങളെ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു . നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 'വഴി' വെബ് സൈറ്റിലൂടെയോ ഇമെയിലായോ (
പ്രാർത്ഥനയോടെ , വഴി ടീമംഗങ്ങൾ.
പുല്ലിംഗവും സ്ത്രീലിംഗവും
പുല്ലിംഗം |
സ്ത്രീലിംഗം |
مُعَلِّم |
مُعَلِّمَة |
മുഅല്ലിം (അദ്ധ്യാപകൻ) |
മുഅല്ലിമ (അദ്ധ്യാപിക) |
طَالِبٌ |
طَالِبَةٌ |
ത്വാലിബുൻ (വിദ്യാർത്ഥി) |
ത്വാലിബ (വിദ്യാർത്ഥിനി) |
|
അറബിയിൽ താഴെയുള്ള അക്ഷരങ്ങൾ അവസാനത്തിൽ വന്നാൽ അത് സ്ത്രീലിംഗത്തെ സൂചിപ്പിക്കുന്നു
അക്ഷരങ്ങൾ |
ഉച്ചാരണം |
ة |
ത്ത |
اء |
ആഅ് |
ى |
ആ |
ഉദാഹരണം: |
|
مُعَلِّمَة |
മുഅല്ലിമ (അദ്ധ്യാപിക ) |
صَحْراء |
സ്വഹറാഅ് (മരുഭൂമി) |
كُبْرى |
കുബ്റാ (വലിയ ) |
|
ചില വാക്കുകൾ പുല്ലിംഗം മാത്രവും ചിലത് സ്ത്രീലിംഗം മാത്രവുമാണ്
ഉദാഹരണം:
പുല്ലിംഗം മാത്രമായവ |
സ്ത്രീലിംഗം മാത്രമായവ |
بَيْتٌ |
صَحْراء |
ബൈതുൻ (വീട്) |
സ്വഹറാഅ് (മരുഭൂമി) |
مَسْجِدٌ |
كُبْرى |
മസ്ജിദുൻ (പള്ളി) |
കുബ്റാ (വലിയ ) |
شَارِعٌ |
سَيَّارَة |
ഷാരിഉൻ (തെരുവ്) |
സയ്യാറത്ത് (വാഹനം) |
|
ജോഡികളായതോ ഒന്നിൽ അധികമുള്ളതോ ആയ മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ സ്ത്രീലിംഗവും ഒറ്റയായവ പുല്ലിംഗവുമാണ്
ഉദാഹരണം:
സ്ത്രീലിംഗം : |
പുല്ലിംഗം : |
عَيْنٌ അയ് നുൻ (കണ്ണ് ) |
أَنْفٌ അൻഫുൻ (മൂക്ക്) |
أُذُنٌ ഉദ് നുൻ (ചെവി) |
فَمٌُ ഫമുൻ(വായ) |
سِنٌّ സിന്നുൻ (പല്ല്) | ചിലത് പുല്ലിംഗമായും സ്ത്രീലിംഗമായും ഉപയോഗിക്കുന്നു ഉദാഹരണം: |
يَدٌ യദുൻ (കൈ) |
رَأْسٌ റഅ്സുൻ (തല) |
رِجُلٌ രിജുലുൻ (കാൽ) |
كَبِدٌ കബിദുൻ (കരൾ) |
|
ഗതികൾ
ഗതികൾ |
ഉച്ചാരണം |
അർത്ഥം |
حَوْل |
ഹൌല് |
കുറിച്ച് |
حَوْل |
ഹൌല് |
ചുറ്റും |
فَوْق |
ഫൗ ഖ് |
മുകളിൽ |
عَبْر |
അബ് ർ |
ഉടനീളം |
بَعْد |
ബഅദ് |
ശേഷം |
ضِد |
ളിദ് |
എതിര് |
بَيْن |
ബൈന |
ഇടയിൽ |
بَيْن |
ബൈന |
തമ്മിലുള്ള |
كَمَا |
കമാ |
പോലെ |
فِي |
ഫീ |
അവിടെ |
فِي |
ഫീ |
അകത്ത് |
فِي |
ഫീ |
കുറിച്ച്/ സംബന്ധിച്ച്/ മേൽ |
قَبْل |
ഖബ് ൽ |
മുമ്പ് |
قَبْل |
ഖബ് ൽ |
ഇതിന് മുമ്പായി |
وَرَاء |
വറാഅ |
പിന്നിൽ |
وَرَاء |
വറാഅ |
അതിനുമപ്പുറം |
أَقُل مِن |
അഖുൽ മിൻ |
താഴെ |
تَحْت |
തഹത് |
കീഴ്ഭാഗത്ത് |
تَحْت |
തഹത് |
കീഴെ |
بِجَانِب |
ബിജാനിബ് |
അരികിൽ |
لَكِن |
ലാകിൻ |
പക്ഷേ |
مِن قِبْل |
മിൻ ഖിബ്ൽ |
വഴി |
عَلَى الْرَّغْم مِن |
അലാ അർറഗ് മ് മിൻ |
എങ്കിലും |
عَلَى الْرَّغْم مِن |
അലാ അർറഗ് മ് മിൻ |
എന്നിട്ടുപോലും |
أَسْفَل |
അസ് ഫൽ |
താഴേക്ക് |
خِلَال |
ഖിലാൽ |
സമയത്ത് |
خِلَال |
ഖിലാൽ |
ഇടയിൽ |
إِلَا |
ഇല്ലാ |
ഒഴികെ |
إِلَى |
ഇലാ |
വേണ്ടി |
إِلَى |
ഇലാ |
ലേക്ക് |
مِن |
മിൻ |
മുതൽ |
مِن |
മിൻ |
ൻ്റെ |
مِن |
മിൻ |
നേക്കാൾ |
دَاخِل |
ദാഖിൽ |
ഉള്ളിൽ |
قُرْب |
ഖുർബ് |
സമീപം |
الْتَّالِي |
അത്താലി |
അടുത്തത് |
مُعَاكِس |
മുആകിസ് |
വിപരീതമായ |
خَارِج |
ഖാരിജ് |
പുറത്ത് |
لِكُل |
ലികുൽ |
ഓരോന്നിനും |
زَائِد |
സാഇദ് |
പുറമെ |
جَوْلَة |
ജൗല |
ചുറ്റും |
مُنْذ |
മുൻദ് |
മുതലുള്ള |
مِن خِلَال |
മിൻ ഹ്ഖിലാൽ |
വഴി/മുഖേന |
حَتَّى |
ഹത്താ |
വരെ |
نَحْو |
നെഹ് വ് |
നേരെ/ലേക്ക് |
عَلَى عَكْس |
അലാ അക് സ് |
വ്യത്യസ്തമായി |
فَوْق |
ഫൗഖ് |
മുകളിൽ |
بِوَاسِطَة |
ബിവാസിത്വഅ |
വഴി |
مَع |
മഅ |
കൂടെ |
ضِمْن |
ള്വിമൻ |
ഉള്ളിൽ |
بِدُوْن |
ബിദൗൻ |
കൂടാതെ |
بِحَسَب |
ബിഹസബ് |
അതുപ്രകാരം |
بِسَبَب |
ബിസബബ് |
കാരണം |
قَرِيْبَة مِن |
ഖരീബ് മിൻ |
അടുത്ത് |
بِاسْتِثْنَاء |
ബിസ് തിദ് നാ |
ഒഴികെ |
بعَيْدعَن |
ബഈദ് അൻ |
ദൂരെ നിന്ന് |
دَاخِل |
ദാഖിൽ |
ഉള്ളില് |
بَدَلَامِن |
ബദലൻ |
ഇതിനുപകരമായി |
بِالْقُرْب مِن |
ബിൽഖുർബ് മിൻ |
സമീപം |
قُرْب |
ഖുർബ് |
അടുത്തതായി |
أَن |
അൻ |
അത് |
بِقَدَرمَّا |
ബിഖദ് ർ മാ |
കഴിയുന്നിട ത്തോളം |
وَكَذَلِك |
വകദാലിക |
കൂടാതെ |
بِالْإِضَافَة إِلَى |
ബിഇള്വാഫത് ഇലാ |
ഇതിനുപുറമെ |
أَمَام |
അമാം |
മുമ്പിൽ |
بِاسْم |
ബിഇസ്മ് |
ഇതിന്റെ പേരിൽ |
بِ |
ബി |
കൊണ്ട് |
لِ |
ലി |
ന്,ക്ക് |
أبداً |
അബദൻ |
ഒരിക്കലും |
بلى |
ബലാ |
ശരി |
أو |
ഔ |
അല്ലെങ്കിൽ |
عند |
ഇൻദ |
അരികെ ,അടുത്ത് |
أينما |
അയ് നമാ |
എവിടെയായി രുന്നാലും |
|