വാക്കും വാക്യവും
വാക്കുകൾ :
അറബി ഭാഷയിൽ പ്രവൃത്തിയെ സൂചിപ്പിക്കുന്ന അധിക വാക്കുകളുടെയും ഉത്ഭവം മൂന്ന് അക്ഷരങ്ങളിലാണ്. ഉദാഹരണം:
|
فَعَلَ | كَتَبَ |
فـ ـعـ ـل | كـ ـتـ ـب |
فَ عَ لَ | كَ تَ بَ |
ഫഅല | കതബ |
അവൻ ചെയ്തു | അവൻ എഴുതി |
വാക്യങ്ങൾ :
ശ്രദ്ധിക്കുക: അറബി വലത്ത് നിന്ന് ഇടത്തോട്ടാണ് വായിക്കുക. അറബിയിൽ, വാക്യങ്ങൾ രണ്ടായി തരം തിരിച്ചിരിക്കുന്നു: ഒന്നാമത്തേത് നാമം കൊണ്ട് തുടങ്ങുന്നതും രണ്ടാമത്തേത് ക്രിയ (പ്രവർത്തി) കൊണ്ട് തുടങ്ങുന്നതുമാണ്
നാമം കൊണ്ട് തുടങ്ങുന്നത് :
ഉദാഹരണം:വിദ്യാർത്ഥി അറബി ഭാഷ പഠിക്കുന്നു (അത്ത്വാലിബു യതഅല്ലമു അല്ലുഗത്തു അൽഅറബിയ്യ)
കര്‍മം | ക്രിയ | കർത്താവ്/നാമം |
اللُّغَةَ العَرَبِيَّةَ |
يَتَعَلَّمُ |
الطَّالِبُ |
അല്ലുഗത്തു അൽഅറബിയ്യ |
യതഅല്ലമു |
അത്ത്വാലിബു |
അറബി ഭാഷ |
പഠിക്കുന്നു |
വിദ്യാർത്ഥി |
|
ക്രിയ കൊണ്ട് തുടങ്ങുന്നത് :
ഉദാഹരണം:പഠിക്കുന്നു വിദ്യാർത്ഥി അറബി ഭാഷ (യതഅല്ലമു അത്ത്വാലിബു അല്ലുഗത്തു അൽഅറബിയ്യ)
കര്‍മം |
കർത്താവ്/നാമം |
ക്രിയ |
اللُّغَةَ العَرَبِيَّةَ |
الطَّالِبُ |
يَتَعَلَّمُ |
അല്ലുഗത്തു അൽഅറബിയ്യ |
അത്ത്വാലിബു |
യതഅല്ലമു |
അറബി ഭാഷ |
വിദ്യാർത്ഥി |
പഠിക്കുന്നു |
|