Vazhionline-Logo.png

 

മലക്കുകളിലുള്ള വിശ്വാസം

വിശ്വാസ കാര്യങ്ങളില്‍ പെട്ടതാണ്‌ മലക്കുകളിലുള്ള വിശ്വാസം. മനുഷ്യര്‍ക്ക്‌ കാണാന്‍ സാധിക്കാത്ത ദൈവിക സൃഷ്ടികളില്‍ പെട്ടതാണ്‌ മലക്കുകള്‍ അഥവാ മാലാഖമാര്‍. മനുഷ്യനെ സൃഷ്ടിച്ചത്‌ മണ്ണില്‍ നിന്നും, പക്ഷെ മലക്കുകളാകട്ടെ പ്രകാശത്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌.  

പ്രപഞ്ചസംവിധാനത്തിലെ വിവിധകാര്യങ്ങളില്‍ പ്രത്യേകം  മലക്കുകളെ ദൈവം നിശ്ചയിച്ചിട്ടുണ്ട്‌. ആ കൃത്യനിര്‍വ്വഹണത്തില്‍ മനുഷ്യരെപ്പോലെ സ്വാധികാരമോ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യമോ ഉള്ളവരല്ല മലക്കുകള്‍. ഏതവസ്ഥയിലും അവര്‍ ദൈവ കല്‍പനക്ക്‌ വിധേയമാണ്‌. അല്ലാഹുവിങ്കല്‍ ഏറ്റവും വിശ്വാസയോഗ്യമായ സൃഷ്ടികള്‍ മലക്കുകളാണ്‌.

വിശുദ്ധ ഖുര്‍ആനും പ്രവാചകനും (സ.അ) പരിചയപ്പെടുത്തിയ പ്രധാന മലക്കുകളും അവരുടെ ചുമതലകളും ഇപ്രകാരമാണ്‌.  ജിബ്‌രീല്‍ (ഗബ്രിയേല്‍): പരിശുദ്ധാത്മാവ്‌ എന്നാണ്‌ ഖുര്‍ആന്‍ ജിബ്‌ രീലിനെ വിശേഷിപ്പിച്ചത്‌. പ്രവാചകന്മാര്‍ക്ക്‌ ദൈവികസന്ദേശം എത്തിച്ച്‌ കൊടുക്കലാണ്‌ ജിബ്‌ രീലിന്റെ വകുപ്പ്‌. മീകാഈല്‍: മഴ വര്‍ഷിപ്പിക്കുക;  രിദ്‌വാന്‍: സ്വര്‍ഗത്തിന്റെ മേല്‍നോട്ടം; മാലിക്‌: നരത്തിന്റെ കാവല്‍; റഖീബ്‌, അതീദ്‌: മനുഷ്യന്റെ കര്‍മ്മങ്ങള്‍ സസൂക്ഷമം; വീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക; മുന്‍കര്‍, നകീന്‍: മരണശേഷം മനുഷ്യന്റെ കര്‍മ്മങ്ങളെ ഹിതപരിശോധനക്ക്‌ വിധേയമാക്കുക; ഇസ്‌റാഫീല്‍: അന്ത്യദിനം ആസന്നമാവുമ്പോള്‍ കാഹളത്തില്‍ ഊതുക; അസ്‌റാഈല്‍: മരണത്തിന്റെ കാര്യങ്ങള്‍.

വഴി മൊബൈൽ ആപ്പുകൾ

vazhionline
quran parayanam
quran arabic learning
amma juzz

'വഴി' സോഷ്യൽ മീഡിയ

youtube
facebook
instagram

അറബിഭാഷ

ഖുര്‍ആന്‍ പഠനം

വിശ്വാസങ്ങള്‍

അനുഷ്ഠാനങ്ങള്‍

ജീവിത മാതൃക

ഹജ്ജ്-ഉംറ

ഖുര്‍ആനെപ്പറ്റി

പാരായണ നിയമങ്ങള്‍

ലിങ്കുകൾ

പ്രത്യേക പഠനങ്ങൾ

കുട്ടികളുടെ 'വഴി'

ഇ-ലൈബ്രറി