ഖുര്‍ആനിലെ ശാസ്ത്ര സൂചനകള്‍
ഖുര്‍ആനിലെ ശാസ്ത്ര സൂചനകള്‍ ഖുര്‍ആനില്‍ പല ഭാഗങ്ങളിലായി പരാമര്‍ശിച്ചിട്ടുള്ള ശാസ്ത്രസൂചനകളെക്കുറിച്ചുള്ള പഠനങ്ങളില്‍ ചിലതലാണ് ഈ പംക്തിയിലൂടെ പരിചയപ്പെടുത്തുന്നത്.
ഏകദൈവ വിശ്വാസത്തെ സംബന്ധിച്ച് ആധുനിക ശാസ്ത്രനിഗമനങ്ങള്‍ ശക്തമായ രണ്ട് സമീപനങ്ങള്‍ക്കിടയിലാണ് എത്തി നില്‍ക്കുന്നത്. ഒന്ന്, ഖുര്‍ആന്‍ അവിടവിടെയായി പരാമര്‍ശിച്ച ശാസ്ത്രവിശകലനങ്ങളെ ശരിവെക്കുകയും അതിന്റെ വെളിച്ചത്തില്‍ ദൈവാസ്തിക്യത്തെ അംഗീകരിക്കുകയും ചെയ്യുന്ന ബുദ്ധിപരമായ സമീപനം. രണ്ട്, ശാസ്ത്രീയ വിജ്ഞാനം കൂടുതല്‍ ആര്‍ജ്ജിക്കും തോറും പ്രപഞ്ചത്തിനു പിന്നിലെ ശക്തിയെ അംഗീകരിക്കുന്നതിന് പകരം അതിനെ നിരാകരിക്കുന്ന ബുദ്ധിരഹിത സമീപനം. ഈ രണ്ട് സമീപനങ്ങള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലുംആധുനിക കാലത്ത് അവ ശക്തമാവുകയാണ്...