റമദാൻ
ആരാധനകൾ ദൈവ വിളിക്കുള്ള ഉത്തരമാണ്. ആരാധനകൾ അനുഷ്ഠിക്കൽ അച്ചടക്കത്തിന്റെയും അനുസരണത്തിന്റെയും അടയാളമാണ്. ഓരോ ആരാധനയിലൂടെയും വ്യക്തിയെ അച്ചടക്കവും ജീവിത വിശുദ്ധിയും കൈവരിക്കാനുള്ള പരിശീലനമാണ് നൽകപ്പെടുന്നത്. അതു കേവലം ചടങ്ങല്ല മറിച്ച് ജീവതത്തിലുടനീളം കാത്തു സൂക്ഷിക്കേണ്ട സത്യസന്ധതയും, സ്വഭാവ മഹിമയും, സമർപ്പണ ബോധവും പ്രവർത്തന നിരതയും കാത്തു സൂക്ഷിക്കാനുതകുന്ന ആത്മീയ ഊര്ജ്ജമാണ്.
അനുഷ്ഠാനങ്ങള്‍ – വ്രതം-റമദാന്‍