വഴി വെബിലേക്ക്‌ സ്വാഗതം

സരണിയുടെ സ്വര്‍ണ വീണയില്‍ നിന്ന് സ്വരാര്‍ദ്ര മഞ്ജരി വിടര്‍ത്തുന്ന സപര്യ. ഈ ‘വഴി’ മോക്ഷകവാടത്തിലേക്ക്‌ നീളുന്നു. മാനവികതയുടെ അഹംബോധങ്ങളിലേക്ക്‌, ശാന്തിയുടെ സ്നാനഘട്ടങ്ങളിലേക്ക്‌, നിത്യതയുടെ നിറ‍മുക്തിയിലേക്ക്‌ ഈ ”വഴി” തെളിഞ്ഞു കിടക്കുന്നു.

ആത്മീയതയുടെ പ്രജ്ഞക്ക്‌ തെളിച്ചമേകാന്‍ ഈ’വഴി’ . വിശ്വഗതി തിരുത്തിയ വിശ്വാസ പ്രമാണത്തിന്റെ ദിവ്യമായ വെളിപാടുകള്‍ ഈ’വഴി’ യില്‍ പൂമരങ്ങള്‍ തണല്‍ പരത്തുന്നു. കാലം ഇവിടെ ഇടമുറിയാതെ സ്പന്ദിക്കുന്നു.

ജന്മാന്തരങ്ങളുടെ വ്യാളീമുഖങ്ങളെ സുധീരം അഭിമുഖീകരിക്കാന്‍ തിരുമൊഴികളുടെ ചാന്ദ്രശോഭ ഈ ‘വഴി’ ക്ക്‌ തിളക്കമേറ്റുന്നു. ഖുര്‍ആന്‍ ഗ്രീഷ്മസൂര്യന്മാരുടെ അഗ്നിദീപ്തി പോലെ ഈ പാതയില്‍ പ്രകാശധൂളിയാകുന്നു.

വാനഭൂവനങ്ങളെയും ചരാചരങ്ങളെയും മടക്കി വിളിക്കും വരെ, ഐഹികതൃഷ്ണകളൊടുങ്ങും വരെ, അവസാനയാത്രക്ക്‌ മനസ്സിനെയും വപുസ്സിനെയും സജ്ജമാക്കാന്‍ ഈ’വഴി’ യില്‍ ദിവ്യദൂതുണ്ട്‌… ……..

അറിയായ്മയുടെ പാഴ്‌മൊഴികളല്ല ഇത്‌. ഖുര്‍ആനിലെ താരകങ്ങള്‍ ഈ ‘വഴി’ യുടെ ദിശ നിര്‍ണ്ണയിക്കുന്നു.തിരുസൂക്തങ്ങള്‍ ഈ ‘വഴി’ യിലെ ജ്യോതിര്‍ഗോളങ്ങളാകുന്നു.

സമുദ്രവും ആകാശവും കറുത്തിരുളുമ്പോള്‍ , ഈ ദ്വീപില്‍ ദിക്കറ്റ്‌ നട്ടം തിരിയുന്നവര്‍ക്ക്‌ യാനപാത്രത്തിന്റെ നങ്കൂരമുയര്‍ത്തി ഒരു നാവികനെപ്പോലെ രക്ഷയുടെ വിജയധ്വജം കൈമാറാന്‍ ഈ ‘വഴി’ യില്‍ മൊഴിമുത്തുകളുണ്ട്‌.

തമസ്സിന്റെ കോബ്‌ വെബുകള്‍ കീറി, തൂവെളിച്ചത്തിന്റെ വെണ്മിനാരങ്ങളിലേക്ക്‌ നിറകണ്‍ പാര്‍ക്കാന്‍ ഒരാളുടെയെങ്കിലും മൗസില്‍ വിരലമര്‍ന്നാല്‍ ……….. ‘വഴി’ വെബിന്റെ അര്‍ത്ഥം സാര്‍ഥകമായി ……….. Muzafer….

വഴിയെപ്പറ്റി

വഴി വെബ്‌ സൈറ്റ്‌ ഒരു സ്വതന്ത്ര വെബ്‌ സൈറ്റാണ്‌. ആത്മീയവും മൂല്യവത്തും സാംസ്കാരികവുമായ പരിപാടികള്‍ ആവിഷ്കരിച്ച്‌ ജനസമക്ഷം സമര്‍പ്പിക്കുക എന്നതാണ്‌ അതിന്റെ ലക്ഷ്യം. മൂല്യവത്തായ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നന്മയെ സ്നേഹിക്കുന്ന ആരുമായും വഴി വെബ്‌ സൈറ്റ്‌ സഹകരിക്കും. ജനോപകാരപ്രദമായ ശൈലിയിലായിരിക്കും വഴി വെബ്‌ സൈറ്റിന്റെ പ്രവര്‍ത്തനം. നിയമവിധേയവും സമധാനപൂര്‍ണ്ണവുമായിരിക്കും അതിന്റെ പ്രവര്‍ത്തന രീതി. ഏതെങ്കിലും പ്രത്യേക മത-രാഷ്ട്രീയ പാര്‍ട്ടികളോടോ വിഭാഗങ്ങളോടോ ഏതെങ്കിലും വിധത്തിലുള്ള ആഭിമുഖ്യമോ അനുഭാവമോ അത്‍ പുലര്‍ത്തുന്നതല്ല. എന്നാല്‍ പൊതു നന്മ ഉദ്ദേശിച്ചുള്ള ഏത്‌ നിര്‍ദ്ദേശങ്ങളെയും അത്‌ പരിഗണിക്കുന്നതാണ്‌. മൂല്യങ്ങള്‍ക്ക്‌ നിരക്കാത്ത പരിപാടികള്‍ ആസൂത്രണം ചെയ്യുകയോ ആവിഷ്കരിക്കുകയോ അവയോട്‌ സഹകരിക്കുകയോ ചെയ്യുന്നതല്ല.
വഴി വെബ്‌ സൈറ്റിലെ വിഷയങ്ങള്‍ തയാറാക്കുന്നതിന്‌ വിവിധ പ്രസാധകരുടെ അറബിയിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പല ഗ്രന്ഥങ്ങളും റഫര്‍ ചെയ്തിട്ടുണ്ട്‌. അവയില്‍ ചിലത്‌:
– യുവത ബുക്ക്‌ഹൗസ്‌‌, കോഴിക്കോട്‌.
– കാള്‍ ആന്റ്‌ ഗൈഡന്‍സ്‌ ബ്യൂറോ, റിയാദ്‌, സൗദിഅറേബ്യ.
– നിച്ച്‌ ഓഫ്‌ ട്രൂത്ത്‌.
– വമി, സൗദി അറേബ്യ.
– ഐ.പി.എച്ച്‌, കോഴിക്കോട്‌.
– ഐ.ഐ.പി.എച്ച്‌,റിയാദ്‌.
– ദാറുസ്സലാം പബ്ലിക്കേഷന്‍സ്‌, റിയാദ്‌.
– ഹാറൂന്‍ യഹ്‌യ വെബ്‌ സൈറ്റ്‌.
– ഇസ്ലാം ഓണ്‍ലൈന്‍ വെബ്‌ സൈറ്റ്‌. ഇവരോടുള്ള കടപ്പാട്‌ രേഖപ്പെടുത്തട്ടെ.
മൂല്യങ്ങളുള്ള സൃഷ്ടികളായിരിക്കും വഴി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക. രാഷ്ടീയമോ വിഭാഗീയമോ ആയ അന്വേഷണങ്ങള്‍ക്ക്‌ ‘വഴി’ സമയം അനുവദിക്കുന്നതല്ല. അത്തരം വിഷയങ്ങള്‍ക്ക്‌ സൈറ്റില്‍ സൗകര്യം ചെയ്യുന്നതുമല്ല. മാനുഷിക പ്രതിപത്തിയാണ്‌ പ്രധാനം. അതിന്‌ വിഘാതമാവുന്ന സൃഷ്ടികളോ  പരസ്യങ്ങളോ ‘വഴി’ വെബില്‍ പ്രസിദ്ധീകരിക്കുന്നതുമല്ല.

പ്ലാറ്റ്ഫോമുകൾ

വെബ്സൈറ്റ്

Vazhi with all categories

മൊബൈൽ

All vazhi contents available in Mobile Application

യൂട്യൂബ്

Quran and Islamic contents

ഇൻസ്റ്റാഗ്രാം

Islamic quotes and content

Scroll to Top