പുണ്യങ്ങളുടെ പൂക്കാലം: റമദാൻ
മാസത്തിൽ നോമ്പനുഷ്ഠിക്കൽ നിർബന്ധമാണ് എന്നത് മുസ്ലിം
ഉമ്മത്തിന് ഏകാഭിപ്രായമുള്ള കാര്യമാണ്.
നോമ്പുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ നാം മനസ്സിലാക്കൽ അനിവാര്യമാണ്. ചുരുങ്ങിയ രൂപത്തിൽ നോമ്പിന്റെ കർമശാസ്ത്ര വിധികൾ വിവരിക്കുകയാണ് ഇവിടെ:
എന്താണ് നോമ്പ്?
ദീനുൽ ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ ഒന്നാണ് റമദാൻ മാസത്തിലെ
നോമ്പ്. പ്രഭാതോദയം മുതൽ സൂര്യാസ്തമയം വരെ വെള്ളം കുടിക്കാതെയും ഭക്ഷണം കഴിക്കാതെയും നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്നും വിട്ട് നിന്നുകൊണ്ട് അല്ലാഹുവിന് വേണ്ടി ചെയ്യുന്ന ആരാധനക്കാണ് നോമ്പ് എന്ന് പറയുക.
നോമ്പിന്റെ വിധി?
റമദാൻ മാസത്തിലെ നോമ്പ് നിബന്ധനയൊത്ത മുഴുവൻ മുസ്ലിമീങ്ങൾക്കും
നിർബന്ധമാണ്. അല്ലാഹു പറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ (2:183)
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു.
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ (2:185)
ജനങ്ങൾക്ക് മാർഗദർശനമായി കൊണ്ടും,നേർവഴി കാട്ടുന്നതും സത്യവും
അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായി ക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ.അതു കൊണ്ട് നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.
ഇതല്ലാത്ത ഒരു നോമ്പും അല്ലാഹു നമുക്ക് നിർബന്ധമാക്കിയിട്ടില്ല. എന്നാൽ
ഒരാൾ നേർച്ചയാക്കുകയോ, പ്രായശ്ചിത്തമായി നോമ്പ് എടുക്കേണ്ടി വരികയോ ചെയ്യുന്ന സമയത്ത് ആ നോമ്പുകൾ നിർബന്ധമാകുന്നതാണ്.
ഹിജ്റ രണ്ടാം
വർഷമാണ് നോമ്പ് നിർബന്ധമായി കല്പിക്കപ്പെട്ടത്. നബി صلى الله عليه وسلم ഒൻപത് റമദാനിൽ നോമ്പനുഷ്ഠിച്ചിരുന്നു.
നോമ്പിന്റെ ശ്രേഷ്ഠതകൾ:
1) മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നു
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:
നബി صلى الله عليه وسلمപ റഞ്ഞു:
വിശ്വാസത്തോടെയും, പ്രതിഫലേച്ഛയോടെയും റമദാൻ മാസത്തിൽ ആരെങ്കിലും നോമ്പനുഷ്ഠിച്ചാൽ
അവന് മുമ്പ് സംഭവിച്ച പോയ പാപങ്ങൾ പൊറുക്കപ്പെടും. (ബുഖാരി:2014)
2)നോമ്പിനെ റബ്ബിലേക്ക് ചേർത്തിപ്പറഞ്ഞിരിക്കുന്നു! കണക്കില്ലാതെ പ്ര
തിഫലവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:
നബി صلى الله عليه وسلمപ റഞ്ഞു:
അല്ലാഹു പറയുന്നു: മനുഷ്യരുടെ എല്ലാ നന്മകൾക്കും പത്ത് മുതൽ എഴുന്നൂറ് ഇരട്ടിവരെ പ്രതി
ഫലം നൽകുന്നതാണ്. നോമ്പിന് ഒഴികെ;അതിന് ഞാൻ
(കണക്കില്ലാത്ത) പ്രതിഫലം നൽകുന്നതാണ്. (മുസ്ലിം:1151)
3)നോമ്പുകാരനെ എഴുപത് വർഷത്തിന്റ വഴി ദൂരം നരകത്തിൽ നിന്ന്
വിദൂരമാക്കും. ഒരു ദിവസത്തെ നോമ്പിന്റെ ശ്രേഷ്ഠതയാണിത് !
അബൂ സഈദ് അൽ ഖുദ് ‘രിയിൽ(റ)നിന്നും നിവേദനം:
ഒരു അടിമ
അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം നോമ്പനുഷ്ഠിച്ചാൽ അത് കാരണം അല്ലാഹു അയാളുടെ മുഖത്തെ എഴുപത് വർഷത്തിന്റെ വഴിദൂരം നരകത്തിൽ നിന്ന് വിദൂരമാക്കും.
(മുസ് ലിം: 1153)
നോമ്പ്കാർക്ക് മാത്രമായി ‘റയ്യാൻ’ എന്ന കവാടം സ്വർഗത്തിലുണ്ടെന്നും നോമ്പ് അതിന്റെ ആളുകൾക്ക് വേണ്ടി നാളെ ശുപാർശ പറയുമെന്നുമെല്ലാം തുടങ്ങി ധാരാളം ശ്രേഷ്ഠതകൾ വന്നിട്ടുണ്ട്.
നോമ്പിന്റെ ലക്ഷ്യം:
നോമ്പ് നിർബന്ധമാക്കി കൊണ്ടുള്ള ആയത്തിൽ തന്നെ അല്ലാഹു അതിന്റെ
ലക്ഷ്യമായി പറഞ്ഞത് تتقون لعلكم നിങ്ങൾ തഖ്വയുള്ളവരാകാൻ വേണ്ടി’ എന്നാണ്.
അല്ലാഹുവിന്റെ കല്പനകൾ കൃത്യമായി പാലിക്കാനും, വിലക്കുകളിൽ നിന്നും പൂർണമായി വിട്ടുനിൽക്കാനുമുള്ള ഒരു പരിശീലനമാണ് റമദാനിലെ നോമ്പുകൾ.
ഇബാദത്തുകൾ ചെയ്യാനും, ഹറാമുകളിൽ നിന്ന് വിട്ടുനിൽക്കാനും ക്ഷമ വേണ്ടതുണ്ട് എന്ന പോലെ തന്നെ ക്ലേശങ്ങൾ സഹിക്കാനും ക്ഷമ അനിവാര്യമാണ്. ക്ഷമയുടെ ഈ മൂന്ന് ഇനങ്ങളും റമദാനിലൂടെ പഠിപ്പിക്കപ്പെടുന്നുണ്ട്.
നോമ്പിന്റെ സ്തംഭങ്ങൾ:
1) നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കൽ:
നോമ്പ് മുറിയുന്ന മുഴുവൻ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക എന്നത്
നിർബന്ധമാണ്. ഉദാഹരണത്തിന് ഭക്ഷണപാനീയങ്ങൾ കഴിക്കുക, ഇണയുമായി
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങൾ.
2) നോമ്പിന്റെ സമയം പാലിക്കൽ:
നോമ്പിന് നിശ്ചയിച്ച സമയമായ പ്രഭാതോദയം മുതൽ സൂര്യാസ്തമയം വരെ
നോമ്പ് എടുക്കേണ്ടതുണ്ട്. നോമ്പ് നിഷ്ഫലമാകുന്ന ഒരു കാര്യവും ഈ സമയത്ത്
ചെയ്യാൻ പാടില്ല.
ഇതുമായി ബന്ധപ്പെട്ട ചില മസ്അലകൾ:
1) വായയിൽ ഭക്ഷണം ഉണ്ടായിരിക്കെ സുബഹി ബാങ്ക് കൊടുത്താൽ എന്താണ് ചെയ്യേണ്ടത്?
ഉത്തരം: കൃത്യസമയത്ത് തന്നെയാണ് ബാങ്ക് വിളിക്കപ്പെട്ടതെങ്കിൽ ആ ഭക്ഷണം
തുപ്പി കളയേണ്ടതാണ്.
2) വിമാനത്തിൽ കയറുന്നതിനു മുമ്പ് നോമ്പ് തുറക്കുകയും പിന്നീട് വിമാനം
ഉയർന്നപ്പോൾ സൂര്യൻ അസ്തമിക്കാതെ തന്നെ കാണുകയും ചെയ്താൽ ?
ഉത്തരം: അയാൾ നോമ്പുതുറന്നവനായി കൊണ്ട് തന്നെ തുടരാവുന്നതാണ്.
എന്നാൽ സൂര്യാസ്തമയത്തിന് മുമ്പ് ഒരാൾ വിമാനത്തിൽ കയറിയാൽ പിന്നീട് നാട്ടിലെ അസ്തമയ സമയമായിട്ടും സൂര്യൻ അസ്തമിക്കാതെ കണ്ടാൽ നോമ്പ് തുറക്കാൻ പാടില്ല. സൂര്യൻ അസ്തമിച്ചതിനുശേഷം മാത്രം നോമ്പ് തുറക്കുക. ശൈഖ്ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുമുള്ളാഹ് തുടങ്ങിയവർ ഇങ്ങനെയാണ് ഫത് വ നൽകിയത്.
3) ദൈർഘ്യമേറിയ പകലുള്ള നാട്ടിലെ നോമ്പ്:
പൂർണമായിത്തന്നെ അവർ നോമ്പനുഷ്ഠിക്കേണ്ടതുണ്ട്.എന്നാൽ സഹിക്കാൻ
വയ്യാത്ത കഠിനമായ പ്രയാസം അനുഭവിക്കുന്നവർക്ക് ദൈർഘ്യം കുറവുള്ള
മാസത്തേക്ക് നോമ്പു മാറ്റി വെക്കാം. ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം രാവോ പകലോ നീണ്ടുനിൽക്കുന്ന രാജ്യക്കാർക്ക് തൊട്ടടുത്ത രാജ്യത്തിന്റെ നോമ്പിന്റെ സമയം അവലംബിക്കാവുന്നതാണ്.
നോമ്പ് സ്വീകരിക്കപ്പെടാനുള്ള നിബന്ധനകൾ:
ഒന്ന്: മുസ്ലിമായിരിക്കുക
ഏതൊരു ഇബാദത്തും സ്വീകരിക്കപ്പെടാനുള്ള നിബന്ധനയാണിത്.
എന്നാൽ കാഫിറായ ഒരു വ്യക്തി ഇസ്ലാമിലേക്ക് വന്നാൽ അവന്റെ കഴിഞ്ഞുപോയ
റമദാനിലെ നോമ്പുകൾ അവൻ നോറ്റു വീട്ടേണ്ടതില്ല. മുസ്ലിമായതിന് ശേഷമുള്ള നോമ്പുകൾ മാത്രമാണ് അവന് നിർബന്ധമാകുക.
وَمَا مَنَعَهُمْ أَن تُقْبَلَ مِنْهُمْ نَفَقَاتُهُمْ إِلَّا أَنَّهُمْ كَفَرُوا بِاللَّهِ وَبِرَسُولِهِ وَلَا يَأْتُونَ الصَّلَاةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمْ كَارِهُونَ (9:54)
രണ്ട്:ബുദ്ധി ഉണ്ടായിരിക്കുക
ബുദ്ധിയില്ലാത്ത,ഭ്രാന്തുള്ള ആളുകൾക്ക് ഇബാദത്തുകൾ ചെയ്യേണ്ടതില്ല.
ബുദ്ധിമറഞ്ഞവരിൽ നിന്ന് കർമ്മങ്ങൾ സ്വീകരിക്കുകയുമില്ല.
നബി صلى الله عليه وسلم പറഞ്ഞു:
മൂന്ന് പേരിൽ നിന്നും പേന ഉയർത്തപ്പെട്ടിരിക്കുന്നു (അഥവാ ദീനീ നിയമങ്ങൾ അവർക്ക് ബാധകമല്ല). ബുദ്ധിഭ്രമം വന്നവന് അത് നീങ്ങുന്നതു വരെ, ഉറങ്ങുന്നവന് അവൻ എഴുന്നേൽക്കുന്നതുവരെ, കുട്ടി പ്രായപൂർത്തി ആകുന്നതു
വരെ.
(അബൂദാവൂദ് : 4401)
വാർദ്ധക്യം ബാധിച്ച് ബുദ്ധിയിൽ സ്ഥിരതയില്ലാത്തവരും ഈ ഗണത്തിലാണ് പെടുക എന്ന് ശൈഖ് ഇബ്നു ബാസ് , ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുള്ള എന്നിവർ പറഞ്ഞത് കാണാം അവർക്ക് നോമ്പിന് പകരമായി ഫിദിയ നൽകേതുമില്ല.
മൂന്ന്:പ്രായപൂർത്തി ആയിരിക്കുക
കുട്ടികൾക്ക് പ്രായപൂർത്തിയാകുന്നത് വരെ നോമ്പ് നിർബന്ധമില്ല. എന്നാൽ
അവരുടെ നോമ്പുകൾ സ്വീകരിക്കപ്പെടുന്നതാകുന്നു.
(എന്നാൽ നോമ്പ് എടുക്കാൻ
സാധിക്കുന്ന ചെറുപ്രായത്തിൽ തന്നെ അവരെ അതിനു ശീലിപ്പിച്ചു തുടങ്ങണം)
എപ്പോഴാണ് പ്രായപൂർത്തിയാകുക ?
ആൺകുട്ടികൾക്ക്, മൂന്നാൽ ഒരു കാര്യം സംഭവിച്ചാൽ പ്രായപൂർത്തിയായി.
(1) സ്ഖലനം സംഭവിക്കുക
(2) ഗുഹ്യഭാഗങ്ങളിൽ രോമങ്ങൽ വളരുക
(3) പതിനഞ്ച് വയസ്സാകുക.
പെൺകുട്ടികൾക്ക്, മേൽപറഞ്ഞ മൂന്ന് കാര്യങ്ങളും, കൂടെ ആർത്തവം
ആരംഭിക്കുക എന്നതുമുണ്ട്.ഇതിൽ ഏത് ആദ്യം സംഭവിച്ചാലും പ്രായപൂർത്തിയായി പരിഗണിക്കപ്പെടും.
നാല്:നോമ്പ് എടുക്കാൻ കഴിവുണ്ടായിരിക്കുക
നോമ്പ് എടുക്കാനുള്ള ആരോഗ്യ ശേഷി ഉണ്ടായാൽ മാത്രമാണ് നോമ്പ്
നിർബന്ധമാകുന്നത്. നിത്യ രോഗികളാകട്ടെ അല്ലാത്തവരാകട്ടെ രോഗം ബാധിച്ചു കൊണ്ട് നോമ്പെടുക്കാൻ പ്രയാസമുണ്ടെങ്കിൽ അവർക്ക് ഇളവുണ്ട്.
അല്ലാഹു പറഞ്ഞു:
അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാതെ ചെയ്യാൻ
നിർബന്ധിക്കുകയില്ല
എത്ര കാരുണ്യവാനാണ് നമ്മുടെ റബ്ബ്!
ഇത്തരക്കാർക്കുള്ള പ്രായശ്ചിത്തം
എന്താണെന്ന് വഴിയെ വിവരിക്കുന്നതാണ്.
അഞ്ച്:യാത്രക്കാരൻ ആകാതിരിക്കുക
യാത്രയിൽ അല്ലാത്ത നാട്ടുകാർക്ക് മാത്രമാണ് നോമ്പ് നിർബന്ധമാകുന്നുള്ളൂ.
യാത്രക്കാർ പ്രയാസം സഹിച്ചുകൊണ്ട് നോമ്പ് എടുക്കുക എന്നത് പുണ്യമുള്ള കാര്യമല്ല. എന്നാൽ ഒരാൾക്ക് എളുപ്പമുള്ള യാത്രയാണെങ്കിൽ നോമ്പ് എടുക്കാവുന്നതാണ്. നാട്ടിൽ യാത്ര എന്ന് പറയപ്പെടാവുന്ന ഒരു ദൂരം 80 കിലോമീറ്റർ സഞ്ചരിക്കുന്നതിനാണ്.
ആറ്:ആർത്തവം, പ്രസവരക്തം എന്നിവയിൽ നിന്നും ശുദ്ധിയായിരിക്കുക
ഇവ ഉണ്ടാകുന്ന സമയത്ത് സ്ത്രീകൾ നോമ്പ് നോൽക്കാൻ പാടില്ല. റമദാനിനു ശേഷം ശുദ്ധിയുള്ള സമയത്താണ് നഷ്ടപ്പെട്ട ഈ നോമ്പുകൾ അവർ നോറ്റു വീട്ടേണ്ടത്.
(ചോദ്യം)ആർത്തവമുള്ള സ്ത്രീ റമദാനിന്റെ പകലിൽ ശുദ്ധിയായാൽ
ബാക്കിയുള്ള സമയം നോമ്പെടുക്കേണ്ടതുണ്ടോ?
ഉത്തരം: വേണ്ടതില്ല. അവൾക്ക് നോമ്പില്ലാത്തവളായി കൊണ്ട് തന്നെ ആ
ദിവസം തുടരാവുന്നതാണ്.
– ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുള്ളാഹ്
2) മഗ് രിബിന് തൊട്ടു മുമ്പാണ് ഒരു സ്ത്രീ ആർത്തവകാരിയാകുന്നതെങ്കിലും
അവളുടെ നോമ്പ് മുറിയുന്നതാണ്. അതുപോലെ,സുബഹിക്ക് തൊട്ടു ശേഷം
ശുദ്ധിയായ ഒരു സ്ത്രീക്ക് ആ ദിവസത്തെ നോമ്പ് ലഭിക്കുകയുമില്ല.
ഏഴ്:നിയ്യത്ത് ഉണ്ടായിരിക്കുക
നിയ്യത്ത് (ഉദ്ദേശം)ഇല്ലാതെ അമലുകൾ സ്വീകരിക്കപ്പെടുകയില്ല. റമദാൻ മാസത്തിലെ
നോമ്പിന് സുബ്ഹിക്ക് മുമ്പ് തന്നെ നോമ്പെടുക്കാൻ കരുതിയിരിക്കേണ്ടതുണ്ട്.
നോമ്പ് എടുക്കണം എന്ന മനസ്സിലെ കരുതലാണ് യഥാർത്ഥത്തിൽ നിയ്യത്ത്.
അതല്ലാതെ അത് ചൊല്ലി പറയൽ,നബി صلى الله عليه وسلم യോ സ്വഹാബത്തോ മാതൃക കാണിച്ചു തന്നിട്ടില്ല.
ഹഫ്സയിൽ(റഅ) നിന്നും നിവേദനം:
നബി صلى الله عليه وسلمപ റഞ്ഞു:
പ്രഭാതത്തിനു മുമ്പായി
നിയ്യത്ത് ചെയ്യാത്തവന് നോമ്പില്ല.
(അബൂദാവൂദ് : 2454)
എന്നാൽ സുന്നത്ത് നോമ്പുകൾക്ക് ഫജറിന് ശേഷവും നോമ്പിനുള്ള നിയ്യത്ത്
വെച്ചുകൊണ്ട് നോമ്പ് എടുക്കാം.പക്ഷെ അതു വരെയുള്ള സമയം നോമ്പ്
മുറിയുന്ന ഒരു കാര്യവും അയാൾ ചെയ്തിട്ടുണ്ടാകാൻ പാടില്ല. അവരുടെ
നോമ്പിൻ്റെ പ്രതിഫലം ആരംഭിക്കുന്നത് അവർ നോമ്പ് ആരംഭിക്കുന്ന സമയം മുതലായിരിക്കും.
നബി صلى الله عليه وسلم യിൽ നിന്നും ഇതുമായി ബന്ധപ്പെട്ട സ്വഹീഹായ ഹദീസ് വന്നിട്ടുണ്ട്.
ശ്രദ്ധിക്കുക നോമ്പ് മുറിക്കണം എന്ന് ആരെങ്കിലും നിയ്യത്ത് ചെയ്താൽ
അതോടു കൂടി അവരുടെ നോമ്പ് മുറിയുന്നതായിരിക്കും. എന്നാൽ നോമ്പ്
മുറിക്കണോ വേണ്ടേ എന്ന സംശയത്തിലാണ് ഒരാൾ ഉള്ളതെങ്കിൽ അതുകൊണ്ട് മാത്രം അയാളുടെ നോമ്പ് മുറിയുകയില്ല.
ശൈഖ് ഇബ്നു ഉസൈമിൻ റഹിമഹുള്ള
നോമ്പിന്റെ സുന്നത്തുകളും മര്യാദകളും
1) നോമ്പ് തുറക്ക് ധൃതി കാണിക്കൽ:
സമയമായി എന്നുറപ്പായാൽ നോമ്പ് തുറക്ക് ധൃതി കൂട്ടുക എന്നത് നബി صلى الله عليه وسلم
പ്രോത്സാഹിപ്പിച്ച കാര്യമാണ്.
സഹ് ൽ ബ്നു സഅ്ദിൽ (റ) നിന്ന് നിവേദനം:
നബി صلى الله عليه وسلمപ റഞ്ഞു:
നോമ്പ് തുറക്കാൻ ധൃതികാണിക്കുന്ന കാലം വരേക്കും ജനങ്ങൾ നന്മയിലായിരിക്കും.
(ബുഖാരി:1957)
ബാങ്ക് കേൾക്കാത്ത ഇടങ്ങളിൽ വിശ്വസ്തരായവർ പ്രസിദ്ധീകരിക്കുന്ന മഗരിബ് ബാങ്കിന്റെ സമയം നോക്കിയിട്ട് നോമ്പ് തുറക്കാവുന്നതാണ്.
എന്നാൽ സൂക്ഷ്മത എന്ന പേരിൽ സമയം വൈകിപ്പിക്കുന്നത് ശരിയല്ല.
നോമ്പ് തുറക്കാൻ ഏറ്റവും നല്ലത് ഈത്തപ്പഴവും ഇല്ലെങ്കിൽ കാരക്കയും അതും ഇല്ലെങ്കിൽ വെള്ളവുമാണ് അത് ലഭിക്കാത്തവർക്ക് അനുവദിക്കപ്പെട്ട എന്തുമാകാം.
നോമ്പ് തുറക്കുമ്പോൾ ചൊല്ലേണ്ടത്.
ബിസ്മില്ലാഹ് എന്ന് പറഞ്ഞ് നോമ്പ് തുറക്കുകയും ശേഷം ഇപ്രകാരം പ്രാർ
ത്ഥിക്കുകയും ചെയ്യുക.
ദാഹം ശമിച്ചു, ഞരമ്പുകൾ നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം
ഉറപ്പായി.
(സുനനുഅബൂദാവൂദ് : 2357)
മറ്റൊരാളെ നോമ്പ് തുറപ്പിക്കുന്നതിലുള്ള പ്രതിഫലം
സൈദ് ബ്നു ഖാലിദ് അൽജുഅനിയിൽ(റ)നിന്ന് നിവേദനം :
നബി صلى الله عليه وسلمപ
റഞ്ഞു:
നോമ്പ് തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അത്ര തന്നെ പുണ്യം, അയാളുടെ പ്രതിഫലത്തിൽ നിന്നും യാതൊന്നും കുറയാതെതന്നെ നേടാനാകും.
(തിർമിദി:807).
2) അത്താഴം കഴിക്കൽ:
വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുള്ള ഒരു സുന്നത്താണ് അത്താഴം കഴിക്കുക എന്നത്. വേദക്കാർ അത്താഴം കഴിക്കാറില്ലെന്നും, അത്താഴം കഴിക്കുന്നതിൽ ബറകത് ഉണ്ടെന്നും നബി صلى الله عليه وسلمന മ്മെ അറിയിച്ചിട്ടുണ്ട്.അത്താഴം വൈകിപ്പിക്കുക എന്നതാണ് സുന്നത്ത്.
നിസ്കാരത്തിനും അത്താഴത്തിനും ഇടയിൽ അൻപതോ, അറുപതോ ആയത്തുകൾ പാരായണം ചെയ്യാനുള്ള സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഹദീസുകളിൽ നമുക്ക് കാണാം.
അത്താഴത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് പകൽ ഇബാദത്തുകൾ ചെയ്യാൻ ശക്തി പകരുക എന്നതാണ്. നോമ്പ് എടുത്തിട്ട് നിസ്കാര സമയത്തിന് പോലും എഴുന്നേൽക്കാതെ ഇബാദത്തുകൾ വർധിപ്പിക്കാതെ അലസമായി കിടന്നുറങ്ങുക എന്നത് ശരിയല്ല.
അത്താഴത്തിന് ഈത്തപ്പഴം നല്ല ഭക്ഷണമാണ് എന്ന് നബി صلى الله عليه وسلم അറിയിച്ചിട്ടുണ്ട്. കുറച്ചു വെള്ളം കുടിച്ചു കൊണ്ടാണെങ്കിലും അത്താഴത്തിന്റെ ബറകത്ത് നഷ്ടപ്പെടുത്തരുത് എന്നും ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.അത്താഴ സമയം പ്രാർത്ഥനകൾക്ക് പെട്ടെന്ന് ഉത്തരം കിട്ടുന്ന സമയമാണെന്ന് കാര്യം നാം മറന്നു പോകരുത്, പ്രത്യേകിച്ച് റമദാനിൽ.
3) ഇബാദത്തുകൾ വർധിപ്പിക്കുകയും നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന്
വിട്ടുനിൽക്കുകയും ചെയ്യുക:
ഏഷണി, പരദൂഷണം, കളവ്, പരിഹാസം, അസഭ്യം വിളിക്കുക തുടങ്ങിയ
കാര്യങ്ങൾ എപ്പോഴും നിഷിദ്ധമാണെങ്കിലും റമദാനിലാകുമ്പോൾ തിന്മകൾക്ക്
കൂടുതൽ ശിക്ഷയുണ്ട് എന്നറിയുക. നോമ്പിൻറെ പ്രതിഫലം നന്നായി കുറയാനും ഇവ കാരണമാകും. കണ്ണും, കാതും, നാവുമെല്ലാം ഹറാമുകളിൽ ഏർപ്പെട്ട് കേവലം വയറു പട്ടിണിയാക്കിയിട്ടുള്ള നോമ്പ് അല്ലാഹുവിന് വേണ്ടതില്ല എന്നാണ് നബി صلى الله عليه وسلم നമ്മെ അറിയിച്ചത് അതുപോലെ സമയം പാഴാക്കാതെ നിർബന്ധ കർമ്മങ്ങൾക്ക് പുറമെ സുന്നത്തായ ഇബാദത്തുകൾ വർദ്ധിപ്പിക്കാൻ ശ്രദ്ധ കാണിക്കണം.പ്രത്യേകിച്ച്, ഖുർആൻ പാരായണവും ദുആകളും അധികരിപ്പിക്കുക.
നോമ്പ് ഒഴിവാക്കാൻ അനുവാദമുള്ളവർ:
1) രോഗികൾ:
നോമ്പ് എടുക്കാൻ പ്രയാസമുള്ള രോഗികൾക്ക് നോമ്പ് ഒഴിവാക്കാൻ
അനുവാദമുണ്ട്. നോമ്പ് എടുത്താൽ തന്റെ രോഗം മൂർച്ഛിക്കുമെന്നുള്ളവർ
നിർബന്ധമായും നോമ്പ് ഒഴിവാക്കേണ്ടതാണ്. എന്നാൽ നിസ്സാരമായ ഒരു
രോഗത്തിന് തന്നെ നോമ്പ് ഒഴിവാക്കുകയും അരുത്.
فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَۚ…(2:184)….
ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും
എണ്ണം (നോമ്പെടുക്കേണ്ടതാണ്.)
അതുകൊണ്ട് രോഗികൾ അവരുടെ രോഗം മാറിയാൽ നഷ്ടപ്പെട്ട നോമ്പുകൾ നോറ്റു വീട്ടേണ്ടതാണ്. എന്നാൽ മാറുമെന്ന് പ്രതീക്ഷയില്ലാത്ത രോഗമാണെങ്കിൽ അവർക്ക് ഓരോ നോമ്പിനും പകരമായി ഫിദ് യ മാത്രം കൊടുത്താൽ മതി. ഒരു നോമ്പിന് പകരമായി അര ‘സാഅ്’ കൊടുക്കണം. ഏകദേശം ഒന്നരക്കിലോ അരി.ഓരോ ദിവസമായിട്ടോ അല്ലെങ്കിൽ എല്ലാം ഒരുമിച്ച് മാസത്തിന്റെ അവസാനമോ നൽകാവുന്നതാണ്.
(ഇനി ഒരാൾക്ക് നഷ്ടപ്പെട്ട നോമ്പിന്റെ അത്രയും എണ്ണം പാവപ്പെട്ടവരെ
വീട്ടിലേക്കോ ഹോട്ടലിലേക്കോ ക്ഷണിച്ചുകൊണ്ട് ഉച്ചഭക്ഷണമായോ രാത്രി
ഭക്ഷണമായോ നൽകാവുന്നതാണ്)
2) യാത്രക്കാർ:
നേരത്തെ സൂചിപ്പിച്ചത് പോലെ യാത്രക്കാർക്ക് നോമ്പ് നിർബന്ധമില്ല.
ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്
പ്രയാസം സഹിച്ച് നോമ്പെടുക്കുന്നത് വെറുക്കപ്പെട്ടതാണ്.
നബി صلى الله عليه وسلم പറഞ്ഞു:
فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَۚ…(2:184)….
ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും
എണ്ണം (നോമ്പെടുക്കേണ്ടതാണ്.)
‘യാത്രയിൽ നോമ്പനുഷ്ഠിക്കുന്നത് പുണ്യത്തിൽ പെട്ടതല്ല’ (ബുഖാരി:1946)
എന്നാൽ പ്രയാസമില്ലാത്ത യാത്രകളിൽ നോമ്പ് എടുക്കുന്നതിന് വിലക്കില്ല. ദീൻ എളുപ്പമാണ് എന്ന് നബി صلى الله عليه وسلمധ റഞ്ഞത് ഇത്തരം നിയമങ്ങളിൽ നമുക്ക് പ്രകടമായി
കാണാവുന്നതാണ്. യാത്രയിൽ നഷ്ടപ്പെട്ട നോമ്പുകൾ പിന്നീട് നോറ്റു വീട്ടേണ്ടതാണ്.
3) പ്രായാധിക്യമായവർ:
പ്രായാധിക്യം ഒരാൾക്ക് നോമ്പ് എടുക്കാൻ തടസ്സമാകുന്നുവെങ്കിൽ അവർക്ക്
ഇളവുണ്ട്. നിത്യരോഗികളുടെത് പോലെ തന്നെയാണ് ഇവരുടെയും വിധി. ഓരോ നോമ്പിനും ഒന്നരക്കിലോ അരി നൽകുക. പാകം ചെയ്തു കൊണ്ട് ഒരു നേരത്തെ ഭക്ഷണം നൽകിയാലും മതിയാകുന്നതാണ്
4) ഗർഭിണികളും മുലയൂട്ടുന്നവരും:
ഈ രണ്ട് കൂട്ടർക്കും നോമ്പ് എടുക്കാൻ പ്രയാസമില്ലെങ്കിൽ നിർബന്ധമായും നോമ്പെടുക്കേണ്ടതുണ്ട്. നോമ്പുപേക്ഷിക്കൽ അനുവദനീയമല്ല. ഇനി പ്രയാസ മുള്ളവർക്ക് നോമ്പ് ഒഴിവാക്കാൻ അനുവാദമുണ്ട്. പിന്നീട് നോറ്റു വീട്ടിയാൽ മാത്രം മതി.
എന്നാൽ ഗർഭസ്ഥ ശിശുവിനോ അല്ലെങ്കിൽ തനിക്കോ എന്തെങ്കിലും പ്രയാസം
ഉണ്ടാകുമെന്ന ഭയം കാരണത്താലാണ് നോമ്പ് ഒഴിവാക്കിയതെങ്കിൽ നോമ്പ്
നോറ്റുവീട്ടുന്നതോടൊപ്പം സാമ്പത്തികമായി കഴിവുള്ളവരാണെങ്കിൽ സൂക്ഷ്മതക്ക് ഫിദ്യ കൂടി കൊടുക്കുന്നത് നല്ലതാണ്. അല്ലാഹു അഅ്ലം
5) ആർത്തവകാരികളും പ്രസവാനന്തര രക്തസ്രാവമുള്ളവരും:
ഇവർ രണ്ടുകൂട്ടർക്കും നോമ്പെടുക്കൽ നിഷിദ്ധമാകുന്നു. ഒഴിവായ
നോമ്പ് പിന്നീട് നോറ്റു വീട്ടുക എന്നത് മാത്രമാണ് ഇവർക്ക് ബാധ്യതയായിട്ടുള്ളത്.
6) കഠിനമായ ദാഹവും വിശപ്പും കാരണം നാശം ഭയപ്പെടുന്നുവെങ്കിൽ:
സാധാരണ അനുഭവപ്പെടുന്ന വിശപ്പോ ദാഹമോ അല്ല ഇവിടെ ഉദ്ദേശിക്കുന്നത് മരണം വരെ സംഭവിച്ചേക്കാമെന്ന് ഭയക്കുന്ന കഠിനമായ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണിത്.
7) നിർബന്ധിക്കപ്പെട്ടവൻ:
നോമ്പൊഴിവാക്കിയിട്ടില്ലെങ്കിൽ വധിക്കുക പോലെയുള്ള ഭീഷണികൾ
നേരിട്ടാൽ ഒരാൾക്ക് നോമ്പ് മുറിക്കാവുന്നതാണ്. അവൻ അതിൽ യാതൊരു കുറ്റവുമില്ല അവന്റെ നോമ്പ് ശരിയാകുന്നതുമാണ്. ഭർത്താവ് നിർബന്ധിച്ചു കൊണ്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്ന ഭാര്യയുടെ നോമ്പും ഇപ്രകാരം മുറിയുകയില്ല എന്ന് ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുള്ള പറഞ്ഞത് കാണാം. (മുസ്ലിമീങ്ങളെ അല്ലാഹു എല്ലാവിധ പരീക്ഷണങ്ങളിൽ നിന്നും രക്ഷിക്കുമാറാകട്ടെ- ആമീൻ)
നോമ്പു മുറിക്കുന്ന കാര്യങ്ങൾ:
1) ഭക്ഷണ,പാനീയങ്ങൾ കഴിക്കുക.
എന്നാൽ ഒരാൾ മറന്നുകൊണ്ട് കുടിക്കുകയോ, തിന്നുകയോ ചെയ്താൽ
നോമ്പ് മുറിയുകയില്ല. നോമ്പ് പൂർത്തിയാക്കുക മാത്രമേ അയാൾ ചെയ്യേണ്ടതുള്ളൂ. പ്രായശ്ചിത്തം ഒന്നുമില്ല. കാരണം അയാളെ കുടിപ്പിച്ചതും ഭക്ഷിപ്പിച്ചതും അല്ലാഹുവാണ് എന്ന് ഹദീസിൽ കാണാം.
ദന്ത ശുദ്ധീകരണം നടത്തുക എന്നത് പകലിന്റെ ആദ്യത്തിലും അവസാനത്തിലുമൊക്കെ അനുവദനീയമായ കാര്യമാണ്.ഇഞ്ചക്ഷനുകൾ ഉന്മേഷം ലഭിക്കാൻ ഉപയോഗിക്കുന്ന പോഷകഗുണങ്ങ
ളുള്ളതാണെങ്കിൽ അത് കൊണ്ട് നോമ്പ് മുറിയുന്നതാണ്. അതുകൊണ്ട് തന്നെ
അത്തരം ഇഞ്ചക്ഷനുകൾ നോമ്പ് കഴിഞ്ഞ് ഉപയോഗിക്കാൻ പ്രത്യേകം
ശ്രദ്ധിക്കുക. പകൽ തന്നെ നിർബന്ധമായി ഉപയോഗിക്കേണ്ടവർ നോമ്പ്
മുറിച്ചുകൊണ്ട് പകരം മറ്റൊരു ദിവസം നോമ്പ് നോറ്റുവീട്ടുക.
അതല്ലാത്ത മറ്റ് ഇഞ്ചക്ഷനുകളാണെങ്കിൽ, അവയെക്കുറിച്ച് അഭിപ്രായ
വ്യത്യാസം ഉണ്ടെങ്കിലും ആധുനികരായ പല പണ്ഡിതന്മാരും അവ അനുവദിക്കുന്നുണ്ട്. സാധിക്കുന്നവർ സൂക്ഷ്മതക്ക് ഇതും നോമ്പ് തുറന്നതിനു ശേഷം ഉപയോഗിക്കാൻ ശ്രമിക്കുക.
രക്തം സ്വീകരിക്കുക എന്നതും നോമ്പ് മുറിയാനുള്ള കാരണത്തിൽ
പെട്ടതാണ്.ഇനി തുള്ളിമരുന്ന് ഉപയോഗിക്കുന്നവരുടെ കാര്യം, അത് മൂക്കിൽ ഉപയോഗിക്കുന്ന ‘ചമമെഹ ഉൃീു’െ ആണെങ്കിൽ നോമ്പ് മുറിയുന്നതാണ്. എന്നാൽ കണ്ണിലും, ചെവിയിലും ഉറ്റിക്കുന്ന തുള്ളിമരുന്നുകൾ ശരിയായ അഭിപ്രായപ്രകാരം നോമ്പ് മുറിക്കുന്നതല്ല.
2) ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.
ഹലാലായ രീതിയിൽ ഭാര്യയുമായി ആയാലും, ഹറാമായ രീതി സ്വീകരിച്ചാലും നോമ്പ് മുറിയുന്നതാണ്. നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ ഗൗരവമുള്ള ഒന്നാണിത്. ഇതിന്റെ പ്രായശ്ചിത്തവും കടുത്തതാണ്. അടിമയെ മോചിപ്പിക്കുക എന്ന കാര്യം ഇൗ കാലത്ത് സാധ്യമല്ലാത്തതിനാൽ തുടർച്ചയായി രണ്ടു മാസം നോമ്പ് എടുക്കുക എന്നതാണത് വേണ്ടത്. ഒരു ഒഴിവുകഴിവും ഇല്ലാതെ ഒരാൾ ഇടയിൽ ഒരു ദിവസം നോമ്പ് എടുക്കാതിരുന്നാൽ വീണ്ടും രണ്ടു മാസം തുടർച്ചയായി നോമ്പ് എടുക്കേണ്ട
തുണ്ട്. യാത്ര, രോഗം എന്നിവ കാരണത്താൽ തുടർച്ച നഷ്ടപ്പെട്ടാൽ കുഴപ്പമില്ല. എന്നാൽ നോമ്പ് മുറിക്കുന്നതിനു വേണ്ടി യാത്ര ചെയ്യുക എന്നത് അനുവദനീയമല്ല. അത്തരക്കാർ വീണ്ടും രണ്ടു മാസം നോമ്പെടുക്കണം. ലൈംഗിക ബന്ധത്തിന് ഭർത്താവ് നിർബന്ധിച്ചതല്ലെങ്കിൽ ഭാര്യയും ഇതുപോലെ നോമ്പ് എടുക്കണം.എന്നാൽ ഒരാൾക്ക് ഇതിനും സാധിക്കുന്നില്ലെങ്കിൽ അയാൾ 60 പാവപ്പെട്ട വർക്ക് ഭക്ഷണം കൊടുക്കണം. നോമ്പെടുക്കാൻ സാധിക്കുന്നവർക്ക് ഇത് അനുവദനീയമല്ല. നിനക്ക് സാധിക്കുമോ ഇല്ലേ എന്നത് അല്ലാഹുവിന് നന്നായി അറിയുന്നതാണ്.
എന്നാൽ ഒരാൾ പൂർണമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ
ഭാര്യയുമായി അതല്ലാത്തതെല്ലാം ചെയ്യുക വഴി “മനിയ്യ്’ പുറപ്പെട്ടാൽ നോമ്പ്
മുറിയുന്നതാണ്. ഇവിടെ മുകളിൽ പറഞ്ഞ പ്രായശ്ചിത്തം ഇല്ല. അത് തന്റെ
ലൈംഗികാവയവം ഭാര്യയുടേതിലേക്ക് പ്രവേശിപ്പിച്ചവന് മാത്രമുള്ളതാണ്.
അഥവാ പൂർണമായ ലൈംഗിക ബന്ധം നടത്തിയവർക്ക്.എന്നാൽ ഒരാൾ ലൈംഗിക ബന്ധത്തിൽ ഏർപെട്ടിട്ടും മനിയ്യ് പുറത്തു വന്നില്ലെങ്കിലും അയാൾ തുടർച്ചയായി രണ്ടു മാസം നോമ്പെടുക്കണം.ഇനി ഒരാൾക്ക് മദ്യ് (مذى (ആണ് പുറപ്പെട്ടതെങ്കിൽ ശരിയായ അഭിപ്രായ പ്രകാരം നോമ്പ് മുറിയുകയില്ല. (നിറമില്ലാത്ത, നേർത്ത ദ്രാവകമാണ് മദ് യ്, ലൈംഗിക ചിന്ത മൂർച്ഛിക്കുമ്പോഴാണ് ഇത് പുറപ്പെടുക).
നോമ്പുകാരന് ഭാര്യയെ ചുംബിക്കാമോ?
സ്വയം നിയന്ത്രണമുള്ള, ലൈംഗിക ബന്ധത്തിലേക്ക് പോവുകയില്ല
എന്നുറപ്പുള്ളവർക്ക് ആവാം. എന്നാൽ സ്വയം നിയന്ത്രിക്കാൻ സാധിക്കാത്തവർ ചുംബിക്കാൻ പാടില്ല.
3) സ്വയംഭോഗം.
ഇത് ഏത് കാലത്തും ഹറാമാണ്. എന്നാൽ നോമ്പുകാരന്റെ കാര്യം കൂടുതൽ ഗൗരവമാണ്. നോമ്പിനെ മുറിച്ചു കളയും. നിർബന്ധമായും നോറ്റു വീട്ടണം. മറ്റു പ്രായശ്ചിത്തമില്ല. എന്നാൽ സ്വപ്നസ്ഖലനം നോമ്പ് മുറിക്കുകയില്ല.അറിയുക ഭാര്യയുമായി ബന്ധപ്പെട്ടവന് സുബ്ഹിക്ക് ശേഷം കുളിച്ചാലും മതിയാകുന്നതാണ്. വലിയ അശുദ്ധിയോടുകൂടി നോമ്പിൽ പ്രവേശിക്കുക എന്നത് നോമ്പിനെ ബാധിക്കുകയില്ല.
4) മൂക്കിൽ കയറ്റി വലിക്കുന്ന പൊടികളും മറ്റും നോമ്പ് മുറിക്കുന്നതാണ്.
5) മനപ്പൂർവമുള്ള ചർദ്ദി.
വായിൽ വിരലിട്ടു കൊണ്ടോ, ബോധപൂർവ്വം അറപ്പുളവാക്കുന്ന വസ്തുവിൽ നോക്കിക്കൊണ്ടോ ചർദ്ദിച്ചാൽ നോമ്പ് മുറിയും. അല്ലാതെയുള്ള സ്വാഭാവികമായ ചർദ്ദി നോമ്പു മുറിക്കുകയില്ല.
6) ഹിജാമ.
എന്നാൽ രക്ത പരിശോധനയ്ക്ക് വേണ്ടി രക്തം എടുക്കുന്നതിന് കുഴപ്പമില്ല
എന്നാണ് ശൈഖ് ഇബ്നു ബാസ്, ഇബ്നു ഉസൈമീൻ റഹിമഹുള്ള എന്നിവർ ഫത് വ
നൽകിയത്.
ചില മസ്അലകൾ:
നോമ്പുകാരൻ വുദൂ ചെയ്യുമ്പോൾ വെള്ളം നന്നായി മൂക്കിൽ വലിച്ചു
കയറ്റരുത്. എന്നാൽ അല്ലാത്ത സമയത്ത് അത് സുന്നത്തുമാണ്.
ആവശ്യമുണ്ടെങ്കിൽ പാചകം ചെയ്യുന്നവർക്ക് അതിന്റെ രുചി
നോക്കാൻ നാവിൽ തട്ടിച്ചു നോക്കാവുന്നതാണ്. എന്നാൽ ശേഷം അത്
തുപ്പിക്കളഞ്ഞ് വായ നന്നായി കഴുകണം. ഇബ്നു അബ്ബാസ് യിൽ നിന്നും
ഇത് സ്ഥിരപ്പെട്ടിട്ടുണ്ട്.
ജനാബത്കാർക്കും, ആർത്തവകാരികൾക്കുമൊക്കെ സുബ്ഹി
ബാങ്കിന് ശേഷം കുളിക്കൽ അനുവദനീയമാണ്. അഥവാ ശുദ്ധിയോട് കൂടി
നോമ്പിൽ പ്രവേശിക്കണം എന്ന നിബന്ധന ഇല്ല നബി صلى الله عليه وسلم അങ്ങനെ
ചെയ്തതായി ഹദീസ് സ്ഥിരപ്പെട്ടിട്ടുണ്ട്
സുഗന്ധം പൂശൽ അനുവദനീയമാണ് എന്നാൽ ‘ബഖൂർ’ പോലെ
കത്തിച്ചു വെക്കുന്നവ ഒഴിവാക്കേണ്ടതാണ്. അതിന്റെ പുക അകത്തേക്ക് പ്ര
വേശിച്ചാൽ നോമ്പ് മുറിയും എന്ന് ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുള്ള ഫത് വ
നൽകിയിട്ടുണ്ട്.
നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടാൻ ഒരാൾക്ക് വിശാലമായ സമയമുണ്ട്
എന്നാൽ വേഗത്തിൽ എടുത്തു തീർക്കുന്നതാണ് ഏറ്റവും ഉത്തമം. ഒരാൾ
അടുത്ത റമദാൻ ആയിട്ടും അകാരണമായി നോമ്പ് നോറ്റു
വീട്ടാതിരിക്കുന്നുവെങ്കിൽ അയാൾ വലിയ കുറ്റമാണ് ചെയ്തിരിക്കുന്നത്
അത്തരക്കാർ ആ തെറ്റിൽ നിന്നും ആത്മാർത്ഥമായി തൗബ ചെയ്യുകയും,
നോമ്പ് വേഗം നോറ്റുവീട്ടുകയും, ഓരോ നോമ്പിനും ഫിദ് യ (ഒന്നരക്കിലോ)
കൊടുക്കുകയും വേണം. എന്നാൽ മതപരമായ ഒഴിവുകഴിവുള്ളവർക്ക്
നോമ്പ് നോറ്റ് വീട്ടിയാൽ മാത്രം മതിയാകുന്നതാണ്.
മരണപ്പെട്ടവരുടെ നോമ്പ്:
മതപരമായ ഒഴിവു കഴിവ് കാരണത്താൽ ഒരാൾ നോമ്പ് ഒഴിവാക്കുകയും പിന്നീട് ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചെത്താതെ മരണപ്പെടുകയും ചെയ്താൽ അവർക്ക് വേണ്ടി നോമ്പ് നോറ്റ് വീട്ടുകയോ ഫിദ് യ കൊടുക്കുകയോ വേണ്ടതില്ല.കാരണം നോമ്പ് ഒഴിവാക്കാനുള്ള ശറയിയ്യായ ഒഴിവുകഴിവ് ഉള്ളതുകൊണ്ടാണ് അദ്ദേഹം നോമ്പ് ഒഴിവാക്കിയത്. എന്നാൽ ഒരാളുടെ രോഗം ഭേദമാകുകയും മരിക്കുന്നതിന് മുമ്പ് നോറ്റു വീട്ടുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തതാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി അടുത്ത കുടുംബക്കാരിൽ പെട്ട ആരെങ്കിലും നോമ്പ് നോറ്റ് വിട്ടേണ്ടതുണ്ട്. അതിനു സാധിച്ചില്ലെങ്കിൽ ഫിദ് യ കൊടുക്കുക. അതിനും സാധിച്ചില്ലെങ്കിൽ മറ്റൊന്നും ചെയ്യേണ്ടതില്ല.
ഇഅ്തികാഫ്
അല്ലാഹുവിലേക്കുള്ള സാമീപ്യം പ്രതീക്ഷിച്ചു കൊണ്ട് ഏതെങ്കിലും ഒരു മസ്ജിദിൽ ഇബാദത്തുകളിലായി കൊണ്ട് സമയം ചിലവഴിക്കുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. ജനങ്ങളുമായുള്ള അനുവദിക്കപ്പെട്ട സമ്പർക്കങ്ങൾ പോലും ഒഴിവാക്കി പൂർണമായി ഹൃദയത്തെ അല്ലാഹുവുമായി ബന്ധിപ്പിക്കുകയും
ഹൃദയത്തെ എല്ലാ കറകളിൽ നിന്നും ശുദ്ധമാക്കുകയും റബ്ബിന്റെ സ്നേഹവും, തൃപ്തിയും അവനെ കുറിച്ചുള്ള ദിക്റും ഹൃദയത്തിൽ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് അതിൻറെ ലക്ഷ്യം.
ഇഅ്തികാഫിന്റെ വിധി:
ഇഅ്തികാഫ് പുരുഷന്മാർക്കും സ്ത്രീകൾക്കും സുന്നത്താണ് എന്നതിൽ പ
ണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രായമാണ് നബി صلى الله عليه وسلم യോടൊപ്പം അവിടുത്തെ
ഭാര്യമാരും ഇഅ്തികാഫ് ഇരുന്നതായി ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്.
ഇഅ്തികാഫിന്റെ നിബന്ധനകൾ
1) മുസ്ലിമായിരിക്കുക
2) ബുദ്ധിയുണ്ടായിരിക്കുക
3) കാര്യങ്ങൾ വേർതിരിച്ച് മനസ്സിലാക്കാനുള്ള പ്രായമാകുക.
ഏകദേശം ഏഴു വയസ്സ്. ഒരു ഇബാദത്തിൽ ഏർപ്പെടുകയാണ് എന്ന് നിയ്യത്ത്
വെക്കാൻ സാധിക്കുന്ന പ്രായമാണ് ഉദ്ദേശം.
4) സ്ത്രീകൾക്ക് അവരുടെ ഭർത്താക്കന്മാരുടെ അനുവാദം നിർബന്ധമാണ്.
നാലു മദ്ഹബുകളിലും ഏകാഭിപ്രായമുള്ള കാര്യമാണിത്. പുരുഷന്മാരിൽ
നിന്നും പൂർണ്ണമായി മറഞ്ഞിരിക്കാൻ സൗകര്യപ്പെടുന്ന മസ്ജിദുകളിൽ ഇഅ് തികാഫ് ഇരിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കണം. ചെറിയ കുട്ടികളുമായി വരുന്നവർ
മറ്റുള്ളവരുടെ ഇബാദത്തുകൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പ്രത്യേകം
ശ്രദ്ധിക്കണം. ആർത്തവമുള്ള സ്ത്രീകൾക്ക് മസ്ജിദിൽ കഴിയൽ അനുവദനീയമല്ല
എന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്.
5) ഇഅ്തികാഫ് മസ്ജിദിലായിരിക്കുക
ഏറ്റവും ശ്രേഷ്ഠതയുള്ളത് മസ്ജിദുൽ ഹറമിൽ ആണ്. പിന്നീട് മസ്ജി
ദുന്നബവി. ശേഷം മസ്ജിദുൽ അഖ്സ (അക്രമകാരികളായ യഹൂദികളിൽ നിന്നും അല്ലാഹു അത് പൂർണ്ണമായി മുസ്ലിമീങ്ങൾക്ക് തിരിച്ചു നൽകുമാറാകട്ടെ -ആമീൻ) അതിനുശേഷം ജമാഅത്ത് നിസ്കാരം നിർവഹിക്കപ്പെടുന്ന മസ്ജിദുകളിലെല്ലാം ഇഅ്തികാഫ് നിർവഹിക്കാവുന്നതാണ്. ജുമുഅ കൂടി നിർവഹിക്കപ്പെടുന്ന മസ്ജി
ദുകളിലാണ് ഏറ്റവും നല്ലത്.
പരമാവധി സുന്നത്തിനോട് യോജിച്ച രീതിയിൽ ഇബാദത്തുകൾ
നിർവഹിക്കപ്പെടുന്ന മസ്ജിദുകൾ തിരഞ്ഞെടുക്കുക. ജാറങ്ങളുള്ള മസ്ജിദു
കളിൽ നിസ്കാരം ശരിയാകാത്തത് കൊണ്ട് തന്നെ ഇഅ്തികാഫ് ഇരിക്കലും
അനുവദനീയമല്ല.
6) കുളി നിർബന്ധമാകുന്ന കാര്യങ്ങളിൽ നിന്നും ശുദ്ധിയായിരിക്കുക
വലിയ അശുദ്ധിയോടുകൂടി ഇഅ്തികാഫിൽ പ്രവേശിക്കരുത്. എന്നാൽ
സ്വപ്ന സ്ഖലനമോ മറ്റോ സംഭവിച്ചാൽ വേഗം പുറത്തു പോയി കുളിച്ചു
വരാവുന്നതാണ്, ഇഅ്തികാഫ് മുറിയുകയില്ല. എന്നാൽ വുദൂ ഉണ്ടായിരിക്കുക എന്നത് മസ്ജിദിൽ ഇരിക്കാനുള്ള നിബന്ധനയല്ല.
മൂത്രവാർച്ച രക്തസ്രാവം എന്നിവ ഉള്ളവർക്ക് ഇരിക്കാം. ഇതൊന്നും വലിയ അശുദ്ധി അല്ലല്ലോ.
ഇഅ്തികാഫിന്റെ സമയം:
വർഷത്തിൽ ഏതുസമയത്തും ഒരാൾക്ക് ഇഅ്തികാഫ് ഇരിക്കാമെങ്കിലും റമദാനിലെ ഇഅ്തികാഫിനാണ് ഏറ്റവും പുണ്യമുള്ളത്.
റമദാനിന്റെ അവസാന പത്തുകളിൽ നബി صلى الله عليه وسلم പതിവായി ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു.
അവസാന പത്തിൽ എപ്പോഴാണ് ഇഅ് തികാഫ് ആരംഭിക്കേണ്ടത്?
പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള വിഷയമാണിത്. സൂര്യാസ്ത മയത്തിനുശേഷം ഇരുപത്തിയൊന്നാം രാവിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇരിക്കുക എന്നതാണ് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്. ഇരുപത്തി യൊന്നിന്റെ അന്ന് രാവിലെയാണ് നബി صلى الله عليه وسلم മസ്ജിദിൽ പ്രത്യേകമായി ഉണ്ടാക്കിയ കൂടാരത്തിലേക്ക് പ്രവേശിച്ചത് എന്ന് ഹദീസുകളിൽ കാണാം.
അവസാനിപ്പിക്കേണ്ടത്?
റമദാനിലെ അവസാന നോമ്പ് കഴിഞ്ഞ് സൂര്യൻ അസ്തമിച്ചാൽ ഒരാൾക്ക്
ഇഅ്തികാഫിൽ നിന്നും പുറത്തു പോകാം.
ഏറ്റവും കുറഞ്ഞ സമയം?
എത്ര സമയമാണ് ഏറ്റവും കുറഞ്ഞത് ഇരിക്കേണ്ടത് എന്ന് വ്യക്തമായി
വരാത്തതിനാൽ അതിനൊരു പരിധിയില്ല എന്നാണ് ശൈഖ് ഇബ്നു ബാസ് റഹിമഹുള്ള പോലുള്ള പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത്. എന്നാൽ ഓരോ തവണ മസ്ജിദുകളിൽ കയറുമ്പോഴും ഇഅ്തികാഫിന്റെ നിയ്യത്ത് വെക്കുക എന്ന രീതി ഉണ്ടായതായി ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടില്ല എന്നാണ് ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുള്ള പറയുന്നത്.അതുപോലെ ഏറ്റവും കൂടിയ ദൈർഘ്യത്തിനും കണക്കുകൾ വന്നിട്ടില്ല. ഇഅ് തികാഫ് ഇരിക്കുന്നവർക്ക് നോമ്പ് ഉണ്ടായിരിക്കണം എന്നത് നിബന്ധനയല്ല.
ഇഅ്തികാഫിനെ മുറിക്കുന്നതും അല്ലാത്തതുമായ കാര്യങ്ങൾ:
1) മസ്ജിദിൽ നിന്നും പുറത്തു പോകൽ:
യാതൊരു ആവശ്യവുമില്ലാതെ മസ്ജിദിൽ നിന്നും പുറത്തു പോയാൽ ഇഅ് തികാഫ് മുറിയുന്നതാണ്.എന്നാൽ പ്രാഥമികാവശ്യങ്ങൾക്ക് മസ്ജിദിൽ സൗകര്യം ഇല്ലാത്തവർക്ക്
അതിനുവേണ്ടി മാത്രമായി വേഗത്തിൽ പുറത്തുപോയി തിരിച്ചു വരാവുന്നതാണ്.
2) ലൈംഗികബന്ധത്തിൽ ഏർപ്പെടുക:
ഭാര്യയുമായി ഒരാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഇഅ്തികാഫ്
മുറിയുന്നതാണ്.ലൈംഗിക താൽപര്യത്തോട് കൂടി ബാഹ്യ കേളികളിൽ ഏർപ്പെടുന്നതും
ഒഴിവാക്കേണ്ടതാണ്. കാരണം അപ്രകാരം പ്രവർത്തിച്ചുകൊണ്ട് മനിയ്യ് പുറത്തു പോയാൽ ഇഅ്തികാഫ് മുറിയും.
3) ഹൈദോ നിഫാസോ ഉണ്ടായാൽ സ്ത്രീകളുടെ ഇഅ് തികാഫ് മുറിയുന്നതാണ്.
എന്നാൽ ശുദ്ധിയായാൽ അവൾക്ക് തിരിച്ചുവന്ന് ഇഅ്തികാഫ് പുനരാ
രംഭിക്കുന്നതാണ്.
ഒരാൾ ഇഅ്തികാഫ് നേർച്ചയാക്കിയാൽ?
സുന്നത്തായ ഒരു കാര്യത്തെ സ്വന്തത്തിന് നിർബന്ധമാക്കുന്ന കാര്യമാണ്
നേർച്ച എന്നത്. നേർച്ച പ്രോത്സാഹിപ്പിക്കപ്പെട്ട ഒന്നല്ല. എന്നാൽ അനുവദനീയമായ ഒരു കാര്യമാണ് നേർച്ചയാക്കിയതെങ്കിൽ അത് ചെയ്യൽ നിർബന്ധമായി.
ഇഅ്തികാഫ് ഇരിക്കുന്നവരോട്..
ജനങ്ങളുമായുള്ള സമ്പർക്കങ്ങൾ പരാമവധി ഒഴിവാക്കിക്കൊണ്ട് ഹൃദയത്തെ
റബ്ബുമായി ബന്ധിപ്പിക്കുക എന്നതാണ് ഇഅ്തികാഫിന്റെ പ്രധാന ലക്ഷ്യം. എന്നാൽ ഇന്ന് ഇഅ്തികാഫ് പലസ്ഥലങ്ങളിലും ഒരു ഒത്തുചേരൽ മാത്രമായി തീരുകയാണ്. വിവിധങ്ങളായ ഭക്ഷണങ്ങൾ കഴിക്കുക, ചർച്ചകൾ നടത്തുക തുടങ്ങി മറ്റു മാസങ്ങളിൽ പോലും ഇല്ലാത്ത രൂപത്തിൽ സമയം പാഴാക്കുന്ന അവസ്ഥ ഉണ്ടാകു കയാണ്. അത് പാടില്ല. പരമാവധി ഖുർആൻ പാരായണത്തിലും, ദിക്റിലും, ദുആ യിലുമായി ഒറ്റക്കിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യത്തിന് മാത്രം പരസ്പരം സംസാരിക്കണം. ഇഅ്തികാഫിന്റെ ലക്ഷ്യം നിറവേറ്റാൻ കഴിവിൻ പരമാവധി ശ്രദ്ധിക്കണം. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.നോമ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാത്രമാണ് നിങ്ങളുമായി പങ്കുവെച്ചത്. ഇനിയും വായിക്കുകയും പഠിക്കുകയും വേണം. ഇബാദത്തുകൾ ഏറ്റവും കൃത്യതയോടെ കൂടി നിർവഹിക്കാനുള്ള അതിയായ താല്പര്യം നമുക്ക് വേണം. കാരണം ഇതെല്ലാം നമ്മുടെ ആഖിറം രക്ഷപ്പെടാൻ
വേണ്ടിയുള്ള കാര്യങ്ങളാണ്. നമ്മുടെ കുറവുകൾ അല്ലാഹു പൊറുത്തു തരുമാറാകട്ടെ. റയ്യാൻ എന്ന കവാടത്തിലൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന അല്ലാഹുവിന്റെ മുത്തഖീങ്ങളായ അടിമകളിൽ അവൻ നമ്മെ ഏവരെയും ഉൾപ്പെടുത്തുമാറാകട്ടെ. (ആമീൻ)