വിശ്വാസങ്ങള്‍

നല്ലത് ചിന്തിക്കുകയും നല്ല രീതിയില്‍ ജീവിക്കുകയും ചെയ്ത ഒരുപാട് മനുഷ്യര്‍ ഈ ലോകത്ത് ജീവിച്ചിരുന്നു. അവര്‍ സ്വയം നന്നായി ജീവിക്കുക മാത്രമല്ല ചെയ്തത്. മറ്റുള്ള 

വരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് നല്‍കിയ ഉപദേശങ്ങളെ കുട്ടികളുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ് വഴിയിലെ അമൃത്. വായിക്കാനും 

ജീവിതത്തില്‍ പകര്‍ത്തുവാനുമുള്ള ശ്രമം കുട്ടികളുടെ ഭാഗത്തുനിന്നും ഉാകണം. എങ്കില്‍ ജീവിതത്തില്‍ അത് വലിയ ഫലം ചെയ്യും. 

-ജലീല്‍ താഴശ്ശേരി 

ഏകദൈവം

ഏകദൈവത്വം

പണ്ട്‌ നിരീശ്വര വാദിയായ ഒരു ഭരണാധികാരി ഈശ്വര വിശ്വാസിയായ ഒരു പണ്ഡിതനെ വെല്ലുവിളിച്ചു. ദൈവമുണ്ടെങ്കില്‍ അത്‌ തെളിയിക്കണമെന്നായിരുന്നു ആ വെല്ലുവിളി. പണ്ഡിതന്‍ വെല്ലുവിളി സ്വീകരിച്ചു. നിശ്ചിത ദിവസം ഏറെ താമസിച്ചാണ്‌ പണ്ഡിതന്‍ കൊട്ടാരത്തിലേക്ക്‌ പുറപ്പെട്ടത്‌.

 

ഏകദൈവം-ആമുഖം

ഏകദൈവം: ദൃഷ്ടാന്തങ്ങള്‍:  “ആകാശഭൂമികളെ സൃഷ്ടിച്ചതില്‍, രാപ്പകലുകള്‍ മാറി മാറി വരുന്നതില്‍, ജനങ്ങള്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കപ്പലുകള്‍ കടലില്‍ സഞ്ചരിക്കുന്നതില്‍,വാനലോകത്തുനിന്ന് ജലം വര്‍ഷിപ്പിച്ച്‌ നിര്‍ജ്ജീവമായി കിടന്ന ഭൂമിയെ ജീവിപ്പിക്കുകയും അതില്‍ എല്ലാ ജീവികളെയും വ്യാപിപ്പിക്കുകയും ചെയ്തതില്‍, ആകാശത്തിനും ഭൂമിക്കുമിടയില്‍ മേഘങ്ങളെ വിധേയമാക്കിത്തന്നതില്‍ – എല്ലാറ്റിലും ചിന്തിക്കുന്ന ജനസമൂഹത്തിന്‌ ദൃഷ്ടാന്തങ്ങളുണ്ട്‌”-വി.ഖുര്‍ആന്‍ 2-116,117

ഏകദൈവം

ഏകദൈവം: ദിനരാത്രഭേദമന്യെ തന്റെ കണ്‍മുന്‍പില്‍ ചലിച്ചു കൊണ്ടിരിക്കുന്ന യന്ത്രശാലയെ കേവലം ഒരു മൃഗത്തെപ്പോലെ നോക്കിക്കാണാതെ ബുദ്ധി ഉപയോഗിച്ച്‌ അതിന്റെ ഘടനയെക്കുറിച്ച്‌ ചിന്തിക്കുകയും ദുശ്ശാഠ്യത്തില്‍നിന്നും പക്ഷപാത ത്തില്‍നിന്നും സ്വതന്ത്രമായി അതിനെ നിരീക്ഷിക്കുകയും ചെയ്യുന്നപക്ഷം ഈ മഹദ്‌പ്രപഞ്ചം സര്‍വ്വശക്തനും അഗാധജ്ഞനുമായ ഒരു സൃഷ്ടികര്‍ത്താവിന്റെ ആജ്ഞക്ക്‌ …..

മലക്കുകള്‍

മലക്കുകളിലുള്ള വിശ്വാസം

വിശ്വാസ കാര്യങ്ങളില്‍ പെട്ടതാണ്‌ മലക്കുകളിലുള്ള വിശ്വാസം. മനുഷ്യര്‍ക്ക്‌ കാണാന്‍ സാധിക്കാത്ത ദൈവിക സൃഷ്ടികളില്‍ പെട്ടതാണ്‌ മലക്കുകള്‍ അഥവാ മാലാഖമാര്‍. മനുഷ്യനെ സൃഷ്ടിച്ചത്‌ മണ്ണില്‍ നിന്നും, പക്ഷെ മലക്കുകളാകട്ടെ പ്രകാശത്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌.  പ്രപഞ്ചസംവിധാനത്തിലെ വിവിധകാര്യങ്ങളില്‍ പ്രത്യേകം  മലക്കുകളെ ദൈവം നിശ്ചയിച്ചിട്ടുണ്ട്‌. ആ കൃത്യനിര്‍വ്വഹണത്തില്‍ മനുഷ്യരെപ്പോലെ സ്വാധികാരമോ തിരഞ്ഞെടുപ്പു സ്വാതന്ത്ര്യമോ ഉള്ളവരല്ല മലക്കുകള്‍. ഏതവസ്ഥയിലും അവര്‍ ദൈവ കല്‍പനക്ക്‌ വിധേയമാണ്‌. അല്ലാഹുവിങ്കല്‍ ഏറ്റവും വിശ്വാസയോഗ്യമായ സൃഷ്ടികള്‍ മലക്കുകളാണ്‌. വിശുദ്ധ ഖുര്‍ആനും പ്രവാചകനും (സ.അ) പരിചയപ്പെടുത്തിയ പ്രധാന മലക്കുകളും അവരുടെ ചുമതലകളും ഇപ്രകാരമാണ്‌.  ജിബ്‌രീല്‍ (ഗബ്രിയേല്‍): പരിശുദ്ധാത്മാവ്‌ എന്നാണ്‌ ഖുര്‍ആന്‍ ജിബ്‌ രീലിനെ വിശേഷിപ്പിച്ചത്‌. പ്രവാചകന്മാര്‍ക്ക്‌ ദൈവികസന്ദേശം എത്തിച്ച്‌ കൊടുക്കലാണ്‌ ജിബ്‌ രീലിന്റെ വകുപ്പ്‌. മീകാഈല്‍: മഴ വര്‍ഷിപ്പിക്കുക;  രിദ്‌വാന്‍: സ്വര്‍ഗത്തിന്റെ മേല്‍നോട്ടം; മാലിക്‌: നരത്തിന്റെ കാവല്‍; റഖീബ്‌, അതീദ്‌: മനുഷ്യന്റെ കര്‍മ്മങ്ങള്‍ സസൂക്ഷമം; വീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക; മുന്‍കര്‍, നകീന്‍: മരണശേഷം മനുഷ്യന്റെ കര്‍മ്മങ്ങളെ ഹിതപരിശോധനക്ക്‌ വിധേയമാക്കുക; ഇസ്‌റാഫീല്‍: അന്ത്യദിനം ആസന്നമാവുമ്പോള്‍ കാഹളത്തില്‍ ഊതുക; അസ്‌റാഈല്‍: മരണത്തിന്റെ കാര്യങ്ങള്‍.

പ്രവാചകര്‍

പ്രവാ:‍ മുഹമ്മദ്‌ (സ.അ):

നിന്നെപ്പേലെ?…

“നിന്നെപ്പേലെ ഒരു പ്രവാചകനെ അവരുടെ സഹേദരന്മാരില്‍ നിന്ന് അവര്‍ക്കായി ഞാന്‍ ഉയര്‍ത്തും. ഞാന്‍ എന്റെ വചനങ്ങള്‍ അവന്റെ നാവില്‍ നിവേശിപ്പിക്കും” (ആവര്‍ത്തനം:18:18,19)

കല്‍ക്കി ?

“കലിയുഗത്തില്‍ ഒരു മണല്‍ദ്വീപില്‍ വിഷ്ണുഭഗത്തി (ദൈവ ദാസന്‍ = അബ്ദുല്ല)ന്റെയും സുമതി(വിശ്വസ്ത = ആമിന)യുടെയും മകനായി ജനിച്ച്‌ ലോകത്തിന്‌ വെളിച്ചമേകുന്നവനാണ്‌ കല്‍ക്കി” (വിഷ്ണുപുരാണം)

പ്രവാചകത്വം

പ്രശസ്ത തത്വചിന്തകനായ പ്ലാറ്റോയുടെ റിപ്പബ്ലിക്ക്‌ എന്ന പുസ്തകത്തില്‍ ചിന്തകനായ സോക്രട്ടീസിന്റെ, ദൈവിക കാര്യങ്ങളെ സംബന്ധിച്ച ഒരു സംഭാഷണം കാണാം. ആ സംഭാഷണത്തില്‍ പ്ലാറ്റോയുടെ സഹോദരന്‍ അഡിമണ്ടൂസിനോട്‌ സോക്രട്ടീസ്‌ ഇങ്ങനെ പറയുന്നു. 

ഗ്രന്ഥങ്ങള്‍

വിശുദ്ധ വേദങ്ങളിലുള്ള വിശ്വാസം

വിശ്വാസ കാര്യങ്ങളില്‍ പെട്ടതാണ്‌ വിശുദ്ധ വേദങ്ങളിലുള്ള വിശ്വാസം. പ്രവാചകന്മാര്‍ മുഖേനയാണ്‌ മനുഷ്യര്‍ക്കയി വേദഗ്രന്ഥങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ളത്‌. കാലഘട്ടത്തിനനുസൃതമായ നിയമ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സാരാംശത്തില്‍ പ്രവാചകന്മാര്‍ വഴി മനുഷ്യര്‍ക്ക്‌ ലഭിച്ച വേദഗ്രന്ഥങ്ങളെല്ലാം ഒരേ അധ്യാപനങ്ങളാണ്‌ ഉള്‍ക്കൊള്ളുന്നത്‌. അതായത്‌ സൃഷ്ടാവും മനുഷ്യരും തമ്മിലുള്ള ബന്ധം, അ ബന്ധത്തിന്റെ കര്‍മ-ചിന്താ രീതി, മനുഷ്യന്‍ ആരാണ്‌, അവന്റെ ജീവിത യാഥാര്‍ഥ്യം എന്താണ്‌, മനുഷ്യന്‍ ജീവിക്കേണ്ടത്‌ എങ്ങനെ തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്‌ എല്ലാ വേദഗ്രന്ഥങ്ങളിലെയും പ്രമേയം.

ഒരു വിശ്വാസിക്ക്‌ ഈ മുഴുവന്‍ ഗ്രന്ഥങ്ങളിലും വിശ്വസിക്കല്‍ അനിവാര്യമാണ്‌. ഏകദൈവത്തെപ്പറ്റിയും അവന്റെ പ്രവാചകന്മാരെപ്പറ്റിയും പരലോകത്തെപ്പറ്റിയും അവിടെ മോക്ഷം ലഭിക്കനുള്ള വഴിയെപ്പറ്റിയും വേദഗ്രന്ഥങ്ങള്‍ പറഞ്ഞു തരുന്നു. വിശുദ്ധ ഖുര്‍ ആനില്‍ പരാമര്‍ശിച്ചിട്ടുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍:

 

* ഇബ്രാഹിം (എബ്രഹാം) നബിയുടെ ഏഡ്‌: ഇന്ന് ഇതിന്റെ കോപ്പിയോ അധ്യായങ്ങളോ ലഭ്യമല്ല.

 

* തൗറാത്ത്‌ (തോറ): മൂസാ (മോസസ്‌)നബിക്ക്‌ അവതരിച്ച ഗ്രന്ഥം. ബൈബിള്‍ പഴയ നിയമമാണിത്‌.

 

* സബൂര്‍ : ദാവൂദ്‌ (ദവീദ്‌) നബിക്ക്‌ അവതരിച്ച്‌ ഗ്രന്ഥം. ഇന്ന് ബൈബിള്‍ പഴയ നിയമത്തില്‍ അടങ്ങിയിരിക്കുന്നു.

 

*ഇഞ്ചീല്‍: ഈസാ (യേശു ക്രിസ്തു) നബിക്ക്‌ അവതരിച്ച ഗ്രന്ഥം. ഇന്ന് ബൈബിള്‍ പുതിയ നിയമം എന്നറിയപ്പെടുന്നു.

 

     ഫുര്‍ഖാന്‍ (ഖുര്‍ ആന്‍): മുഹമ്മദ്‌ നബിക്ക്‌ അവതരിച്ചത്‌. ഖുര്‍ ആന്‍ മുഴു ലോകത്തിനും എല്ലാ കാലത്തേക്കുമായി അവതരിച്ച അവസാനത്തേതും അന്ത്യവുമായ ദിവ്യഗ്രന്ഥം. അത്‌ ഏതെങ്കിലും ഒരു സമുദായത്തിനു വേണ്ടി നല്‍കപ്പെട്ടതല്ല. മറിച്ച്‌ മുഴുവന്‍ മനുഷ്യര്‍ക്കായ്‌ നല്‍കപ്പെട്ടതാണ്‌. ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകളും കാലപരിധികളും അതിന്‌ ബാധകമല്ല. മനുഷ്യ മോചനമാണ്‌ അതിന്റെ പ്രമേയം. 

മരണാനന്തരം

മരണാനന്തര ജീവിതം

പരലോകം – ബുദ്ധിപരവും ധാര്‍മ്മികവുമായ അനിവാര്യത:  ഭൂമിയില്‍ മനുഷ്യാരംഭം മുതല്‍ യഥാര്ത്ഥ്യത്തിന്റെ പേരില്‍ എണ്ണമറ്റ അഭിപ്രായങ്ങള്‍ ഉടലെടുത്തിട്ടുണ്ട്‌. ഇതേ ഭിന്നതകളുടെ പേരില്‍ തറവാടുകളും കുടുംബങ്ങളും സമുദായങ്ങളും പിളര്‍ന്നിട്ടുമുണ്ട്‌. അങ്ങനെ വ്യത്യസ്ത ചിന്താഗതികള്‍ വെച്ചുപുലര്‍ത്തിയവര്‍ വിവിധ മതങ്ങളെയും സമൂഹങ്ങളെയും സംസ്കാരങ്ങളെയും കെട്ടിപ്പടുക്കുകയോ അംഗീകരിക്കുകയോ ചെയ്തു. ഓരോ ചിന്തഗതിയുടെയും സംരക്ഷണത്തിന്നും നിലനില്‍പിന്നും കോടിക്കണക്കിനാളുകള്‍ വിവിധ കാലങ്ങളില്‍ ജീവനും സ്വത്തും സൗകര്യങ്ങളും ബലികഴിച്ചു. 

വിധിവിശ്വാസം

വിധിവിശ്വാസം

മനുഷ്യന്‍ വിശ്വസിക്കേണ്ട അടിസ്ഥാനപരമായ ഒരു കാര്യമാണ്‌ നന്മയും തിന്മയും നിര്‍ണിതമാണെന്ന കാര്യം- അഥവാ വിധിയിലുള്ള വിശ്വാസം. ലോകത്ത്‌ എന്തെല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നു, എന്തെല്ലാം ഉണ്ടായിക്കഴിഞ്ഞു, ഇനി എന്തെല്ലാം ഉണ്ടാകും, അതൊക്കെയും സര്‍വശക്തനായ പ്രപഞ്ചനാഥന്റെ മുന്‍കൂട്ടിയുള്ള അറിവും തീരുമാനവും അനുസരിച്ചാകുന്നു. ആരെല്ലാം എന്തെല്ലാം അനുഭവിചു, അനുഭവിക്കുന്നുണ്ട്‌, ഇനി അനുഭവിക്കാനുണ്ട്‌ എന്നിവയെല്ലാം സ്രഷ്ടാവിന്റെ അറിവും തീരുമാനവും അനുസരിച്ചുള്ളത്‌ തന്നെയാണ്‌. അവന്‍ ഇഛിക്കുന്നത്‌ മാത്രമേ ലോകത്ത്‌ സംഭവിക്കുന്നുള്ളു. … അവന്റെ തീരുമാനങ്ങള്‍ക്കപ്പുറം ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല. അവന്‍ ഇഛിചു നല്‍കിയത്‌ അനുഭവിക്കുവാനേ മനുഷ്യന്‌ സാധിക്കുകയുള്ളൂ. അതിനപ്പുറമുള്ളത്‌ മനുഷ്യന്‌ അപ്രാപ്യം. ഇതാണ്‌ വിധിവിശ്വാസത്തിന്റെ രത്നച്ചുരുക്കം.

Scroll to Top