വഴിയിലെ അമൃത്
നല്ലത് ചിന്തിക്കുകയും നല്ല രീതിയില്‍ ജീവിക്കുകയും ചെയ്ത ഒരുപാട് മനുഷ്യര്‍ ഈ ലോകത്ത് ജീവിച്ചിരുന്നു. അവര്‍ സ്വയം നന്നായി ജീവിക്കുക മാത്രമല്ല ചെയ്തത്. മറ്റുള്ള
വരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് നല്‍കിയ ഉപദേശങ്ങളെ കുട്ടികളുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ് വഴിയിലെ അമൃത്. വായിക്കാനും
ജീവിതത്തില്‍ പകര്‍ത്തുവാനുമുള്ള ശ്രമം കുട്ടികളുടെ ഭാഗത്തുനിന്നും ഉാകണം. എങ്കില്‍ ജീവിതത്തില്‍ അത് വലിയ ഫലം ചെയ്യും.
– ജലീല്‍ താഴശ്ശേരി
1. നിഷ്കളങ്കത
മുഹമ്മദ്നബിയെ പറ്റി എല്ലാവരും കേട്ടിരിക്കുമല്ലോ. അദ്ദേഹത്തിന്‍റെ രാം ഉത്തരാധികാരി (ഖലീഫ)യായിരുന്നു ഉമറുല്‍ഫാറൂഖ്. നീതിമാനായ ഭരണാധി കാരിയായിരുന്നു അദ്ദേഹം. ആളുകളുടെ അവസ്ഥകള്‍ അറിയുന്നതിനായി അദ്ദേഹം രാത്രികാലങ്ങളില്‍ ഉറക്കമിളച്ചു സഞ്ചരിക്കുക പതിവാക്കിയിരുന്നു. ഒരുരാത്രി അദ്ദേഹം മദീനയുടെ ഒരു ഭാഗത്തുകൂടി നടക്കുകയായിരുന്നു. ചെറിയ ഒരു കുടിലിനു മുമ്പിലെത്തിയപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ സ്വരം അദ്ദേ ഹത്തിന്‍റെ ചെവിയില്‍ പതിഞ്ഞു. കാര്യമെന്തെന്നറിയാനായി അദ്ദേഹം കുറച്ചു നേരം അവിടെ നിന്നു. കുടിലിനകത്തുനിന്ന് ഉമ്മയും മകളും സംസാരിക്കുക യായിരുന്നു.
ഉമ്മ മകളോട് പറഞ്ഞു:
“മോളെ, ആ പാലില്‍ കുറച്ച് വെള്ളം ചേര്‍ത്തേക്ക്.”
“ഉമ്മാ, പാലില്‍ വെള്ളം ചേര്‍ക്കരുതെന്ന് ഉമര്‍ കല്‍പിച്ചിട്ടില്ലേ?”
“ആളുകളൊക്കെ അത് ചെയ്യുന്നുല്ലോ. കുറച്ചു ചേര്‍ത്തെന്നു കരുതി ഉമര്‍ എങ്ങനെയാണ് അതറിയുക?”
“വേ ഉമ്മാ, ഉമര്‍ അറിഞ്ഞില്ലെങ്കിലും അല്ലഹു അതറിയുകയില്ലേ?” പെണ്‍കുട്ടി ചോദിച്ചു. ആ ചോദ്യത്തിനു മുമ്പില്‍ അവളുടെ ഉമ്മ പരാജയമടഞ്ഞു. ഭരണാധികാരിയായ ഉമറിന് ആ കുട്ടിയോട് എന്തെന്നില്ലാത്ത ആദരവ് തോന്നി. നിഷകളങ്കമാണ് കുട്ടികളുടെ മനസ്സ്. മുതിര്‍ന്നവരെപ്പോലെ അവര്‍ക്ക് പെട്ടെന്ന് തെറ്റുകുറ്റങ്ങളില്‍ ഏര്‍പ്പെടാനാകില്ല. അവരുടെ മനസ്സ് ശുദ്ധമാണ് എന്നതാണ് അതിന് കാരണം. എന്നാല്‍ അതിനെ നശിപ്പിക്കുവാനും എളുപ്പം സാധിക്കും. പുഴയിലെ ശുദ്ധജലം കടലിലെ വെള്ളവുമായി ചേര്‍ന്ന് ഉപ്പു രസമാകുന്നതുപോലെയാണത്. അതിനാല്‍ മറ്റുള്ളവരുമായി കൂട്ടുകൂടുമ്പോഴും അവര്‍ തെറ്റു ചെയ്യാന്‍ ആവശ്യപ്പെട്ടാലും അതില്‍ പെടാതിരിക്കാന്‍ കുട്ടികള്‍ പരമാവധി ശ്രമിക്കണം. മത്രമല്ല, തെറ്റു ചെയ്യുന്ന മുതിര്‍ന്നവരെ തിരുത്താനും കുട്ടികള്‍ക്ക് സാധിക്കണം.
2. മാതാപിതാക്കള്‍
ഒരിടത്ത് ലുഖ്മാന്‍ എന്നു പേരുള്ള ഒരു തത്വജ്ഞാനി ജീവിച്ചിരുന്നു. ദൈവം അദ്ദേഹ ത്തിന് ഒട്ടേറെ വിജ്ഞാനം നല്‍കിയിരുന്നു. വലിയ തത്വജ്ഞാനിയായിരുന്നെങ്കിലും
അദ്ദേഹം ദരിദ്രനായിരുന്നു.
അദ്ദേഹം ഒരിക്കല്‍ തന്‍റെ മകനോട് പറഞ്ഞു:
“മോനേ, നിന്‍റെ മാതാപിതാക്കളോട് നിനക്ക് ഏറെ ബാധ്യതകളു്. മാതാവ് അവശത സഹിച്ചുകൊാണ് നിന്നെ ഗര്‍ഭം ചുമന്നത്. ര് വര്‍ഷം മുലയൂട്ടുകയും ചെയ്തു. അതിനാല്‍ നീ ദൈവത്തോടും മാതാപിതാക്കളോടും നന്ദി കാണിക്കണം.
അവര്‍ നിനക്കറിവില്ലാത്ത ദൈവധിക്കാരത്തിന് കല്‍പ്പിച്ചാല്‍ നീ അത് അനുസരിക്കരുത്. ഈ ലോകത്ത് നീ അവരോടൊപ്പം നല്ല നിലയില്‍ ജീവിക്കണം.”
മാതാപിതാക്കളെപ്പോലെ സമാധാനം നല്‍കുന്ന ഒന്നും ഈ ലോകത്തില്ല. അവര്‍ ഇല്ലാതെയായാലാണ് നാം അവരുടെ വിലയറിയുകയുള്ളു. നമ്മെ പോറ്റിവളര്‍ത്താന്‍ മാതാവ് ഏറെ പ്രയാസം സഹിക്കുന്നു്. നാം ചെയ്യുന്ന വികൃതികള്‍ ക്ഷമിച്ചുതരുന്നതും മാതാവ് തന്നെ. മക്കള്‍ എത്ര മോശമായി പെരുമാറിയാലും അവരുടെ നേരെ മാതാവിന്‍റെ സ്നേഹം കുറയില്ല. അതിനാല്‍ മാതാവിനെ ഏറെ ആദരിക്കണമെന്നും അനുസരിക്കണ മെന്നും ദൈവം കല്‍പിച്ചു. പക്ഷേ, അധികം കുട്ടികളും മാതാവിനെ അനുസരിക്കുന്നതില്‍ വളരെ മോശമാണ്. ചിലര്‍ ധിക്കരിക്കും. ചിലര്‍ ചീത്ത പറയും. ചിലര്‍ കൈകള്‍ ഓങ്ങിയെന്നും വരാം. അത് ശരിയല്ല. മാതാവിനെ ധിക്കരിക്കുന്നത് ദൈവധിക്കാരത്തിന് തുല്യമാണ്. അത്തരക്കാരോട് ദൈവത്തിന് ദേഷ്യമാണ്. നമ്മെ പോറ്റിവളര്‍ത്തുന്നതിന് മാതാവ് സഹിച്ച ത്യാഗവും മുലയൂട്ടലും വെച്ചു നോക്കുമ്പോള്‍ നാം മാതാവിന് എന്ത് സേവനം ചെയ്താലും മതിയാവുകയില്ല. അതിനാല്‍ നാം മാതാപിതാക്കളോട് ആദരവോടെ പെരുമാറണം. അവരെ അനുസരിക്കണം. അവര്‍ക്ക് സേവനം ചെയ്യണം. അവര്‍ക്കു വേണ്ടി ദൈവത്തോട് പ്രാര്‍ഥിക്കണം. അതാണ് ദൈവത്തിന്‍റെ പ്രീതി നേടാനുള്ള വഴി. അതെ പറ്റി ദൈവം പറഞ്ഞതിങ്ങനെ:
“തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അവരില്‍ രു പേരുമോ നിന്‍റെ അടുക്കല്‍ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ’ എന്നു പോലും പറയുകയോ കയര്‍ക്കുകയോ ചെയ്യരുത്. അവരോട് മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടു കൂടി ഏളിമയുടെ ചിറക് നീ അവര്‍ക്ക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. ‘എന്‍റെ രക്ഷിതാവേ, ഇവര്‍ രു പേരും ചെറുപ്പത്തില്‍ എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കേണമേ’ എന്ന് നീ പ്രാര്‍ ഥിക്കുകയും ചെയ്യുക.”
3. പെരുമാറ്റം
ഒരിടത്ത് ഒരു പണ്ഡിതനുായിരുന്നു. ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടമായിരുന്നു. മാന്യനും സല്‍സ്വഭാവിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഒരു മകനുായിരുന്നു. ജനങ്ങള്‍ക്കൊക്കെ അവനോട് വെറുപ്പായിരുന്നു. പറയത്തക്ക കൂട്ടുകാരൊന്നും അവനുായിരുന്നില്ല. അവനോടൊപ്പം കളിക്കാനും അവന്‍റെ കൂടെ ക്ലാസ്സില്‍ ഇരിക്കാനും കുട്ടികള്‍ക്ക് മടിയായിരുന്നു. അവന്‍റെ സ്വഭാവം തന്നെയായിരുന്നു അതിന് കാരണം. ഇത് അവനെ വല്ലാതെ വേദനിപ്പിച്ചു. ഒരു ദിവസം അവന്‍ തന്‍റെ മനോവേദന പിതാവിന്‍റെ മുമ്പില്‍ അവതരിപ്പിച്ചു. അവന്‍റെ സ്വഭാവത്തെപ്പറ്റി അിറയാമായിരുന്ന പിതാവ് അവനെ ഉറുമ്പിന്‍ കൂട്ടത്തിനടുത്തേക്ക് കൊുപോയി. അവയെ നല്ലതുപോലെ ശ്രദ്ധിക്കാന്‍ അദ്ദേഹം അവനോട് ആവശ്യപ്പെട്ടു. അവയില്‍ ചിലത് വലിയ ധാന്യമണി ഒന്നിച്ചു പിടിച്ചു കൊുപോകുന്നുായിരുന്നു. ചിലത് തനിയെ കൊുപോകുന്നു. തിരിച്ചുവരുന്നവ എതിരെ വരുന്നവയോട് കുശലംപറയുന്നു. പരസ്പരം സഹകരണത്തിന്‍റെയും സ്നേഹത്തിന്‍റെയും അദ്ധ്വാനത്തിന്‍റെയും വലിയ ചിത്രം അദ്ദേഹം അവന് അവിടെ കാണിച്ചുകൊടുത്തു.
“നീ അത് കാേ?” അദ്ദേഹം അവനോട് തിരക്കി. അതെ എന്നവന്‍ ഉത്തരം പറഞ്ഞു.
“നിനക്കെന്തെങ്കിലും മനസ്സിലായോ?” അദ്ദേഹം തിരക്കി. ഇല്ലെന്നവന്‍ തലയാട്ടി. അവനെയും കൊ് അദ്ദേഹം വീട്ടിനകത്തേക്ക് നടന്നു.
“ആ ഉറുമ്പുകള്‍ വലിയ സ്നേഹത്തിലും ഐക്യത്തിലുമാണ് കഴിയുന്നത്. അവ പരസ്പരം കലഹിക്കുന്നില്ല. ഒരുമയാണ് അവരില്‍ പ്രധാനം. അതാണ് അവയുടെ വിജയം.
മറ്റുള്ളവരെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് അവരും നമ്മെ സ്നേഹിക്കുകയുള്ളു. മറ്റുള്ളവര്‍ നിന്നോട് എങ്ങനെ പെരുമാറണമെന്നാണോ നീ ആഗ്രഹിക്കുന്നത് അതുപോലെ ആദ്യം നീ അവരോട് പെരുമാറുക. അപ്പോള്‍ അവര്‍ നിന്നോടും അതുപോലെ പെരുമാറും. നീ നിനക്ക് ഇഷ്ടപ്പെടുന്നത് അവര്‍ക്കുവേിയും ഇഷ്ടപ്പെടുക. നീ നിനക്ക് വേണ്ടി വെറുക്കുന്നത് അവര്‍ക്കുയും നീ വെറുക്കണം. നിന്നെ മറ്റുള്ളവര്‍ ആക്രമിക്കുന്നത് നീ ഇഷ്ടപ്പെടാത്തതുപോലെ അവരെ ആക്രമിക്കാനും നീ മുതിരരുത്. നിന്നോട് അവര്‍ നന്മ ചെയ്യണമെന്ന് നീ ആഗ്രഹിക്കുന്നതു പോലെ ആദ്യം നീ അവര്‍ക്ക് നന്മ ചെയ്യണം. അവര്‍ നിന്നോട് ചീത്ത പ്രവര്‍ത്തിക്കരുതെന്ന് നീ കൊതിക്കുന്നുങ്കെില്‍ നീ അവരോട് ചീത്ത ചെയ്യരുത്. നീ നിന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുക. അവര്‍ക്ക് ഇഷ്ടപ്പെടാത്തത് നീ അവരോട് പറയരുത്. അവര്‍ നിന്നോട് അത് പറയുന്നത് നീ ഇഷ്ടപ്പെടുന്നില്ലല്ലോ. അവര്‍ നിന്നെ നോക്കുമ്പോള്‍ നീ അവരോട് ചിരിക്കണം. അവര്‍ ഉപകാരം ചോദിച്ചാല്‍ അത് കൊടുക്കണം. നീ അവരെ സ്നേഹിക്കുന്നുന്ന്െ നിന്‍റെ സ്വഭാവത്തില്‍ നിന്നും സംസാരത്തില്‍നിന്നും പെരുമാറ്റത്തില്‍നിന്നും അവര്‍ക്ക് ബോധ്യപ്പെടണം. എങ്കില്‍ മറ്റുള്ളവര്‍ നിന്നെയും സ്നേഹിക്കും.”
അപ്പോഴാണ് അവന് തന്‍റെ സ്വഭാവത്തിലെ തകരാര്‍ ബോധ്യപ്പെട്ടത്. താന്‍ ഇനി മുതല്‍ എല്ലാവരോടും ആ രീതിയില്‍ പെരുമാറാമെന്നവന്‍ പിതാവിന് വാക്ക് കൊടുത്തു. താമസിയാതെ അവന്‍ പിതാവിനെപ്പോലെ മറ്റുള്ളവര്‍ക്ക് പ്രിയമുള്ളവനായി മാറി.
4. ഒതുക്കം
നാം നേരത്തെ ലുഖ്മാനെക്കുറിച്ചു പറഞ്ഞല്ലോ. അദ്ദേഹം ഒരിക്കല്‍ തന്‍റെ മകനോട് പറഞ്ഞു:
“മകനേ, നീ കൃത്യമായി പ്രാര്‍ഥിക്കണം. നന്മ കല്‍പിക്ക ണം. തിന്മ നിരോധിക്കണം. നിന്നെ ബാധിക്കുന്ന വിപത്തുകള്‍ ക്ഷമിക്കുക യും വേണം. ഇത് വളരെ വിലപ്പെട്ട കാര്യങ്ങളാകുന്നു. നീ ആളുകളില്‍നിന്ന് മുഖം തിരിച്ച് സംസാരിക്കരുത്. ഭൂമിയില്‍ നിഗളിച്ചു നടക്കുകയും അരുത്. അഹന്ത കാട്ടുകയും ഭള്ള് പറയുകയും ചെയ്യുന്നവരെ ദൈവം ഇഷ്ടപ്പെടുകയില്ല. നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കണം. സംസാരത്തില്‍ ഒച്ച കുറക്കണം. ഒച്ചകളില്‍ ഏറ്റം അരോചകമായത് കഴുതയുടെ ശബ്ദമാണ്.”
ലുഖ്മാന്‍റെ മകന്‍ ഏത് തരക്കാരനാണെന്ന് നമുക്കറിയില്ല. പക്ഷേ, തന്‍റെ മകന്‍ ഉന്നതനും ആദരണീയനുമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുാകും. അതിനാലാകണം അദ്ദേഹം മകനെ ഉപദേശിച്ചത്. നമ്മുടെയൊക്കെ പിതാക്കന്മാരും നമ്മെപ്പറ്റി അങ്ങനെയാണല്ലോ ആഗ്രഹിക്കുന്നത്. അതിനാലാണ് ലുഖ്മാന്‍റെ ഉപദേശം ഇവിടെ എടുത്തുപറഞ്ഞത്. ആളുകള്‍ നമ്മെപ്പറ്റി ഒരു അമര്‍ച്ചയുമില്ലാത്ത കുട്ടിയെന്ന് പറയുന്നത് കേട്ടാല്‍ നമ്മുടെ രക്ഷിതാക്കളുടെ മനസ്സ് വേദനിക്കും. എന്നാല്‍ നമ്മെ വെറുക്കുന്നതുകൊായിരിക്കും ആളുകള്‍ അങ്ങനെ പറയുന്നത്.
ജീവിതത്തില്‍ അഛടക്കം ഇല്ലാതാകുമ്പോഴാണ് കുട്ടികള്‍ അമര്‍ച്ചയില്ലാത്തവരാകുന്നത്. അമര്‍ച്ച യും ഒതുക്കവും വലിയ സംഗതികളാകുന്നു. നമ്മുടെ ഭാവി ശോഭനമാകുന്നത് ചെറുപ്പത്തിലുാകുന്ന അഛടക്കത്തിന്‍റെ ഭാഗമാണ്. ലുഖ്മാന്‍ എന്താണ് തന്‍റെ മകനോട് പറഞ്ഞതെന്ന് നോക്കൂ:
ഈശ്വരപ്രാര്‍ഥന പതിവാക്കണം. ദൈവസ്മരണയാണ് ജീവിതത്തില്‍ അഛടക്കം ഉാകാന്‍ ഏറ്റം നല്ല മാര്‍ഗം. അതിനാണ് ദൈവം ആരാധനകള്‍ നിശ്ചയിച്ചത്. കൂടെയുള്ളവര്‍ തെറ്റു ചെയ്യുന്നത് കാണുമ്പോള്‍ നാം അത് തിരുത്തണം. തെറ്റു ചെയ്യാനുള്ള വാസന വേഗം പകരും. അത് എല്ലാവരെയും നശിപ്പിക്കും. തിന്മ വിലക്കിയതുകൊ് മാത്രം കാര്യമില്ല. നന്മ ചെയ്യാന്‍ കൂട്ടുകാരെ പ്രോത്സാഹിപ്പിക്കുകയും വേണം. തിന്മയെ പ്രതിരോധിക്കാനും നന്മ പ്രചരിപ്പിക്കുവാനും അതാണ് നല്ല വഴി. നാം ജീവിക്കുന്ന ചുറ്റുപാട് സ്നേഹവും സന്തോഷവും നിറഞ്ഞതാകാന്‍ അത് നിര്‍ബന്ധമാകുന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അഹങ്കാരത്തോടെ മുഖം തിരിച്ചു സംസാരിക്കരുത്. അവരുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ സൗമ്യമായി സംസാരിക്കണം. അഹങ്കാരത്തോടെ മദിച്ചു പുളച്ചു നടക്കരുത്. അത് അഹങ്കാരത്തിന്‍റെ അടയാളമാകുന്നു. മര്യാദയോടെ വേണം നടക്കുവാന്‍. ഞാന്‍ വലിയവന്‍, എന്‍റേത് കാര്യങ്ങള്‍ വലുത് എന്ന നിലക്ക് സംസാരിക്കരുത്. അത് ദൈവം ഇഷ്ടപ്പെടാത്ത കാര്യമാണ്. ഓരോരുത്തനും അവനവന്‍റെ കാര്യം വലുതാണ്. അത് നാം മാനിക്കണം. വലിയ ഒച്ചയും ബഹളവും നല്ലതല്ല. അത് മറ്റുള്ളവരെ പ്രയാസപ്പെടുത്തും. അഹങ്കാരത്തിന്‍റെ അടയാളമാ ണത്. കഴുതയുടെ ശബ്ദമാണല്ലോ വലുത്. എന്നിട്ട് കാര്യമെന്താ, ജനം അതിനെ വെറുക്കുകയാണ് ചെയ്യുന്നത്. അതുപോലെയാകും നമ്മുടെയും കാര്യവും.
5. ഗുണം
ചില കാര്യങ്ങള്‍ നമുക്ക് ആരും പറഞ്ഞുതരണമെന്നില്ല. ചിലപ്പോള്‍ അതെപറ്റി പഠിക്കുകയോ വായി ക്കുകയോ ചെയ്തിട്ടുങ്കെിലും ഓര്‍മ ഉാകണമെന്നുമില്ല. നമ്മുടെ ജീവിതത്തിന് വെളിച്ചമേകുന്ന കാര്യങ്ങളാകാം അവ. പറഞ്ഞിട്ടെന്ത്, ആരും ആ വക കാര്യങ്ങള്‍ പറഞ്ഞുതരണമെന്നില്ല. ഒരിക്കല്‍ ഖലീഫ അലിബിന്‍ അബീത്വാലിബ് തന്‍റെ മകന്‍ ഹസനോട് പറഞ്ഞു:
“മോനേ, നീ ജനങ്ങളോട് ബുദ്ധിപൂര്‍വം പെരുമാറുക. അതാണ് ഏറ്റവും ഐശ്വര്യം. ബുദ്ധിയാണ് ഒരാളുടെ ഏറ്റവും വലിയ സമ്പത്ത്.”
“അവിവേകിയും വിഢിയുമായവനെപ്പോലെ പെരുമാറാതിരിക്കുക. അങ്ങനെ പെരുമാറുന്നതാണ് ഒരാളുടെ വലിയ ദാരിദ്ര്യം.”
“ഉത്തമസ്വഭാവം ആര്‍ജിക്കുക. സദ്സ്വഭാവത്തിനനുസരിച്ചാണ് ഒരാള്‍ ആദ രിക്കപ്പെടുക.”
“സ്വന്തം കാര്യം മാത്രം വലുതായി കാണരുത്. അത് അത്യാഗ്രഹമാണ്.”
ഈ മകന്‍ അങ്ങനെത്തന്നെയാണ് ജീവിച്ചത്. ജനങ്ങളുടെ സ്നേഹപാ ത്രമായ അവന്‍ യുവാവായിരിക്കെ ഇറാഖിലെ കര്‍ബല എന്ന സ്ഥലത്തുവെച്ച് പിതാവിനെപ്പോലെ സ്വന്തം വിശ്വാസത്തിനു വേി രക്തസാക്ഷിയാവുകയായി. ഏത് വിഷയത്തെ സമീപിക്കുന്നതും അല്പം ചിന്തിച്ചുകൊാകണം. യുക്തി പൂര്‍വം പെരുമാറുന്ന വര്‍ക്ക് ഒരിക്കലും പരാജയം സംഭവിക്കുകയില്ല.
“ഹേയ്, അവന്‍ പൊട്ടനാ. പറഞ്ഞാല്‍ മനസ്സിലാകില്ല” എന്ന് ആളുകള്‍ പറയാന്‍ ഇടവരുന്നത് മോശമാണ്. അതാണ് വിഢിത്തം. ബുദ്ധിയില്ലാത്തവ രെപ്പോലെ പെരുമാറുന്നവരുടെ ഒരു കാര്യവും നേരാംവണ്ണം വിജയിക്കില്ല.
“അവന്‍ തരക്കേടില്ല, കാര്യം പറഞ്ഞാല്‍ അവന് മനസ്സിലാകും” എന്ന് പറയുന്നതി ലാണ് നമ്മുടെ അംഗീകാരം.
നല്ല സ്വഭാവം ആര്‍ജിക്കണം. പെട്ടെന്ന് കോപിക്കുന്ന ശീലവും അനുസരണക്കേടും വര്‍ജിക്കുക. കുട്ടിക്കാലത്ത് നാം നേടുന്ന അച്ചടക്കമാണ് ജീവിതത്തില്‍ ഉപകരിക്കുക. ഒരു കാര്യത്തിലും അത്യാഗ്രഹം നല്ലതല്ല. നാം നമ്മുടെ കാര്യത്തില്‍ താല്പര്യം കാണിക്കുന്നതു പോലെ മറ്റുള്ളവരുടെ കാര്യത്തിലും താല്പര്യം കാണിക്കണം. സ്വന്തം ആവശ്യം നിലനില്‍ക്കെ തന്നെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കും പരിഗണന നല്‍കുന്നത് ഏറെ പുണ്യമുള്ള കാര്യമാണ്. ബുദ്ധിപൂര്‍വം പെരുമാറുന്നത് അറിവുള്ളവരുടെ ലക്ഷണമാണ്. അതാണ് വലിയ ധനം. വിഢി എത്ര വലിയ പണക്കാരനായിട്ടും കാര്യമില്ല. അവന്‍ ദരിദ്രനെപ്പോലെയായിരിക്കും.
6. ജനങ്ങളോടുള്ള പെരുമാറ്റം
നല്ല കര്‍ഷകനായിരുന്നു ദുബ്ബ. തന്‍റെ ഭൂമിയില്‍ അവന്‍ പലതര ത്തിലൂള്ള കൃഷിയും ഉാക്കിയിരുന്നു. അദ്ധ്വാനിയായിരുന്നെങ്കിലും മറ്റുള്ളവരെ വെറുപ്പിക്കുന്ന സ്വഭാവമായിരുന്നു അവന്‍റെത്. ആളുക ളുടെ രഹസ്യം ചോര്‍ത്തി പരസ്യമാക്കല്‍ അവന്‍റെ ശീലമാ യിരുന്നു. ആരെങ്കിലും മൊബൈലില്‍ സംസാരിക്കുന്നതു കേട്ടാല്‍ മതി അവന്‍ തന്‍റെ പണി നിറുത്തി അത് കട്ടുകേള്‍ക്കും. എന്നിട്ട് ചായ കുടിക്കാനെന്ന ഭാവേന അങ്ങാടിയിലേക്ക് പോകും. അവിടെയിരുന്ന് താന്‍ കതും കേട്ടതുമായ കാര്യങ്ങളൊക്കെ കൂടെയുള്ളവരോട് വിളിച്ചു പറയാന്‍ തുടങ്ങും. ഒരു സിഗരറ്റ് വാങ്ങിക്കൊടുത്താലോ അവന്‍റെ കൃഷിപ്പണിയെ പുകഴ് ത്തിപ്പറഞ്ഞാലോ മതി ആരെക്കുറിച്ചുള്ള രഹസ്യവും അവന്‍ ഭംഗിയായി പറയുമായിരുന്നു. തന്‍റെ മാതാപിതാക്കളെ അവന്‍ ഉപദ്രവിക്കുമായിരുന്നു. ബന്ധുക്കള്‍ ആ വീട്ടിലേക്ക് വരുന്നത് അവന് വെറുത്തിരുന്നു. സ്വന്തം ആവശ്യത്തിനുപോലും വലിയ പിശുക്കായിരുന്നു അവന്. വൈകുന്നേരമായാല്‍ നന്നായി കുടിക്കണം. കൈയില്‍ പണമില്ലെങ്കില്‍ കടം വാങ്ങിയിട്ടെങ്കിലും കുടിക്കും. തല പെരുത്തുകഴിഞ്ഞാല്‍ വഴിയിലൂടെ പോകുന്നവരെയും വീട്ടിലമു വരെയും തെറിപറയും. വീട്ടില്‍ വന്നാല്‍ സി.ഡി. പ്ലയറില്‍ സിനിമാഗാനം ഉയര്‍ന്ന ശബ്ദത്തില്‍ വെക്കും. പരിസരത്തുള്ളവര്‍ക്കെല്ലം അത് ഏറെ ശല്യമാണ്. പ്രശ്നവുമാകുന്നതോര്‍ത്ത് ആരും ആക്ഷേപ്പിക്കാന്‍ നില്‍ക്കാറില്ല. പാതിരാവില്‍ അവസാനിക്കുന്ന ഗാനകോലാ ഹലം പുലര്‍ച്ചെ വീും തുടങ്ങും. അയല്‍വാസികളുടെ കോഴിയോ ആടോ തന്‍റെ കൃഷിക്കടുത്തെങ്ങാലും വന്നാല്‍ അവയുടെ പിന്നാലെ ഓടി കല്ലെടുത്തെറിയുമായിരുന്നു. അയല്‍വാസികളുമായും അവന്‍ പ്രശ്നങ്ങളുാക്കും. ഇടക്ക് ചെറിയ മോഷണവും അവന്‍റെ പതിവായിരുന്നു. അയല്‍വാസികള്‍ക്ക് അവന്‍ ഒരു ശല്യമായി. ആളുകള്‍ അവനെവെറുത്തു. എന്തു ചെയ്യണമെന്ന് അയല്‍വാസികള്‍ കൂടിയാലോചിച്ചു. നമുക്കവനെ പണ്ഡിതന്‍റെ അടുത്തേക്ക് കൊുപോകാം. അദ്ദേഹം അവനെ ഉപദേശിച്ചുനോക്കട്ടെ. അവര്‍ പണ്ഡിതനെ ചെന്നു കു. ഒരു ദിവസം ദുബ്ബ കൃഷിയിടത്തില്‍ വേല ചെയ്യുന്നതിനിടയില്‍ പണ്ഡിതന്‍ അവന്‍റെ അടുത്തേക്ക് ചെന്നു. പണ്ഡിതനെ ക് ദുബ്ബ തന്‍റെ പണി നിറുത്തി അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെന്നു.
“എടോ, നീ നന്നായി കൃഷി ചെയ്യുന്നുല്ലോ. ഉഷാറായിട്ടു്. നിന്നെപ്പോലെ നല്ല കൃഷിക്കാരനെ ഞാന്‍ വേറെ കിട്ടില്ല.”
പണ്ഡിതന്‍റെ വാക്കുകള്‍ അവന് ഏറെ ഇഷ്ടമായി.
‘ദുബ്ബക്കുട്ടീ, നല്ല മനസ്സുള്ളവര്‍ക്ക് മാത്രമേ ഇത്രയും നല്ല കൃഷിയുാക്കാന്‍ സാധിക്കുകയുള്ളു.’ അതെയെന്നവന്‍ തലയാട്ടി.
“പക്ഷേ, കുട്ടീ, ഒരു കാര്യമു്.”
“എന്താണ് പണ്ഡിതരേ?” അവന്‍ വിനയപൂര്‍വം ചോദിച്ചു.
“കൃഷി നിനക്കും നിന്‍റെ കുടുംബത്തിനും മാത്രമേ ഉപകരിക്കുകയുള്ളൂ. എന്നാല്‍, ഈ നല്ല കൃഷിക്കു പിന്നിലെ നിന്‍റെ നല്ല മനസ്സ് അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ അനുഭവിക്കാന്‍ സാധിക്കണം.”
“ഞാന്‍ അവരെ ഒന്നും ചെയ്തിട്ടില്ലല്ലോ പണ്ഡിതരേ.”
“ശരി തന്നെ. എന്നാലും ആളുകള്‍ക്ക് അങ്ങനെ ചില ആവലാതികളൊക്കെയു്. നിന്നെ
അവര്‍ എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമാണോ?”
“ഇല്ല പണ്ഡിതരേ. ആളുകള്‍ക്കൊക്കെ എന്നോട് വെറുപ്പാ.”
“അതിന് കാരണം നീ നിന്‍റെ നല്ല മനസ്സ് അവര്‍ക്ക് കൊടുത്തിട്ടില്ല. അതുതന്നെ.”
“ഞാനെന്ത് ചെയ്യണമെന്നാ അങ്ങ് പറയുന്നത്?”
അദ്ദേഹം പറഞ്ഞു: ആളുകള്‍ നമ്മെ സ്നേഹിക്കുന്നത് നമ്മുടെ നാവിനെ പരിഗണിച്ചാണ്. മറ്റുള്ള വരുടെ കാര്യങ്ങള്‍ കേള്‍ക്കുകയും അത് മറ്റുള്ളവരോട് പറയുകയും ചെയ്യുന്നത് അവര്‍ വെറുക്കും. നാവിനെ നീ സൂക്ഷിച്ചില്ലെങ്കില്‍ അത് നിനക്ക് അപകടമുാക്കും. കുട്ടീ, അയല്‍വാസികള്‍ അന്യരല്ല, ഒരു കണക്കിന് അവര്‍ നമ്മുടെ ബന്ധുക്കള്‍ തന്നെയാണ്. അക്കാര്യത്തില്‍ ജാതിയൊന്നുമില്ല. അവരെ സ്നേഹിക്കണം. അവര്‍ക്ക് പ്രയാസമുാക്കുന്ന ഒരു കാര്യവും ചെയ്യരുത്. അവരില്‍നിന്നുാകുന്ന പ്രയാസങ്ങള്‍ സഹിക്കുന്നതും അവര്‍ക്ക് ഉപകാരം ചെയ്യുന്നതും നിനക്ക് അവരുടെ സ്നേഹം ഇരട്ടി നേടാനുള്ള മാര്‍ഗമാണത്. ഗൗരവമുള്ളവനായി ജീവിക്കണം. എല്ലാവരോടും എല്ലാം തുറന്ന് പറയരുത്. ആരുടെ രഹസ്യവും നീ കേള്‍ക്കാനും മറ്റുള്ളവരോടത് പറയാനും നില്‍ക്കരുത്. അതുകൊ് നിനക്കെന്താ ഉപകാരം? നീ കേട്ടിട്ടുാേ, ദൈവം അതെപറ്റി പറഞ്ഞതെന്തെന്ന്?” ഇല്ലെന്നവന്‍ പറഞ്ഞു. എന്നാല്‍ കേട്ടോളൂ: ദൈവത്തെ മാത്രം ആരാധിക്കുക. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുക. ബന്ധുക്കളോടും അനാഥകളോടും അയല്‍ക്കാരോടും കൂട്ടുകാരോടും വഴിയാത്രക്കാരോടും ഭാര്യയോടും മക്കളോടും നല്ല നിലയില്‍ പെരുമാറുക. പിശുക്ക് കാണിക്കരുത്. ആളുകളുടെ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. കുത്തുവാക്കുകള്‍ പറയുകയും അരുത്. പരദൂഷണവും കളവും പറയരുത്. അനുവാദമില്ലാതെ അന്യരുടെ സാധങ്ങള്‍ എടുക്കരുത്. ആരെയും പരിഹസിക്കരുത്. അത്തരം ആളുകള്‍ക്ക് ദൈവത്തിങ്കല്‍ വലിയ ശിക്ഷയാണുള്ളത്.”
ഇനി മുതല്‍ നന്നായി ജീവിക്കാമെന്ന് അവന്‍ പണ്ഡിതന് വാക്ക് കൊടുത്തു. ആളുകളുടെ സ്നേഹം നേടുവാന്‍ പിന്നെ ദുബ്ബക്ക് പെട്ടെന്ന് സാധിച്ചു.