I - വിശ്വാസ കാര്യങ്ങള്‍: ഖുര്‍ആനിക ജീവിത വ്യവസ്ഥയില്‍ വിശ്വാസവും കര്‍മ്മവും തുല്യ പ്രധാന്യമുള്ള കാര്യങ്ങളാണ്. വിശ്വാസവും അനുഷ്ഠാനവും എല്ലാവിധ തകരാറുകളില്‍നിന്നും സുരക്ഷിതവും ശുദ്ധവുമായിരിക്കണം.
ആറെണ്ണമാണ് അടിസ്ഥാന വിശ്വാസകാര്യങ്ങള്‍ . (1)അല്ലാഹുവിലും (2)അവന്റെ മലക്കുകളിലും (3)അവന്റെ ഗ്രന്ഥങ്ങളിലും (4)അവന്റെ ദൂതന്മാരിലും (5)മരണാനന്തര ജീവിതത്തിലും (6)നന്മ-തിന്മകള് നിര്‍ണിതമാണെന്നതിലും വിശ്വസിക്കുക. ....... കൂടുതല്‍
II അനുഷ്ഠാനങ്ങള്‍ : ഖുര്‍ആനിക ജീവിതവ്യവസ്ഥ - അനുഷ്ഠാനങ്ങള്‍(പഞ്ചസ്തംഭങ്ങള്‍): അഞ്ച് കാര്യങ്ങാളാണ് ഖുര്‍ആനില്‍ നിര്‍ബന്ധ അനുഷ്ഠാനങ്ങളായി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഒന്ന് : സാക്ഷ്യം - വിശ്വാസ പ്രഖ്യാപനം : ഏകനായ ദൈവത്തെയും അവന്റെ പ്രവാചകനെയും അംഗീകരിച്ച് സാക്ഷ്യം വഹിക്കല്‍ (ഏകദൈവമല്ലതെ മറ്റൊരു ദൈവമില്ലെന്നും അന്ത്യപ്രവാചകന് മുഹമ്മദ് (സ.അ) ദൈവത്തിന്റെ ദൂതനും പ്രവാചകനുമാണെന്നും ഞാന്‍ ഹൃദയപൂര്‍വ്വം സാക്ഷ്യം വഹിക്കുന്നു എന്ന സമ്മതപ്രഖ്യാപനം)
രണ്ട് : നമസ്കാരങ്ങള്‍ - ദിവസത്തില്‍ അഞ്ച് നിര്‍ബന്ധ നമസ്കാരങ്ങള്‍ - ഖുര്‍ആനിങ്ക ജീവിതക്രമത്തില്‍ നിര്‍ബ്ബന്ധമായും നിര്‍വ്വഹിച്ചിരിക്കേണ്ട നമസ്കാരങ്ങള്‍.
മൂന്ന് : സകാത്ത് - ദരിദ്രരുടെ അവകാശം - അഥവാ ദാനധര്‍മം ചെയ്യല്‍
നാല് : റമദാനിലെ വ്രതം - മനുഷ്യര്‍ക്കാകമാനം മാര്‍ഗ്ഗദര്‍ശകമായി ഖുര്‍ആന്‍ അവതരിച്ച മാസമായ റമദാനില്‍ വ്രതം അനുഷ്ടിക്കല്‍
അഞ്ച് : തീര്‍ത്ഥാടനം (ഹജ്ജ്):സാധിക്കുമെങ്കില്‍ ജീവിതത്തിലൊരിക്കല്‍ ഹജ്ജ് നിര്‍വഹിക്കല്‍. ..... കൂടുതല്‍