ഖുര്‍ആനിക ജീവിതവ്യവസ്ഥയില്‍ വിശ്വാസവും കര്‍മ്മവും തുല്യ പ്രധാന്യമുള്ള കാര്യങ്ങളാണ്. വിശ്വാസവും അനുഷ്ഠാനവും എല്ലാവിധ തകരാറുകളില്‍നിന്നും സുരക്ഷിതവും ശുദ്ധവുമായിരിക്കണം. ആറെണ്ണമാണ് അടിസ്ഥാന വിശ്വാസകാര്യങ്ങള്‍ . (1)അല്ലാഹുവിലും (2)അവന്റെ മലക്കുകളിലും (3)അവന്റെ ഗ്രന്ഥങ്ങളിലും (4)അവന്റെ ദൂതന്മാരിലും (5)മരണാനന്തര ജീവിതത്തിലും (6)നന്മ-തിന്മകള്‍ നിര്‍ണിതമാണെന്നതിലും വിശ്വസിക്കുക..